സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാന്‍ ബ്രേക്കിട്ടു; മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചു

വലതുവശത്തേക്ക് തിരിഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാന്‍ ബ്രേക്കിട്ടു; മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചു
സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാന്‍ ബ്രേക്കിട്ടു; മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വാമനപുരം പാര്‍ക്ക് ജംഗ്ഷനില്‍ മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വന്ന 5 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. വലതുവശത്തേക്ക് തിരിഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അഞ്ച് എസ്‌കോര്‍ട്ട് വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ പുറകിലും ഇടിച്ചു.

അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. എസ്‌കോര്‍ട്ട് വാഹനം കണ്ടു ഭയന്ന് ഇരുചക്ര വാഹന യാത്രക്കാരി പേടിച്ച് മാറി. ഇത് കണ്ട് മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനം ബ്രേക്ക് ചെയ്തു. തൊട്ടു പിറകെ ഉണ്ടായിരുന്ന വാഹനങ്ങളും പെട്ടെന്ന് നിര്‍ത്തി. ഇതിന് പിന്നാലെ വന്ന ആംബുലന്‍സ് മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനത്തില്‍ ഇടിക്കുകയുമായിരുന്നു.

Top