യൂറോ കപ്പ്: ജോര്‍ജിയന്‍ ഫുട്‌ബോള്‍ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച്; മുന്‍ പ്രധാനമന്ത്രി

യൂറോ കപ്പ്: ജോര്‍ജിയന്‍ ഫുട്‌ബോള്‍ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച്; മുന്‍ പ്രധാനമന്ത്രി
യൂറോ കപ്പ്: ജോര്‍ജിയന്‍ ഫുട്‌ബോള്‍ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച്; മുന്‍ പ്രധാനമന്ത്രി

മ്യൂണിക്: യൂറോ കപ്പില്‍ കരുത്തരായ പോര്‍ച്ചുഗലിനെ അട്ടിമറിച്ച് പ്രീ ക്വാര്‍ട്ടറിലെത്തിയ ജോര്‍ജിയന്‍ ടീമിന് വമ്പന്‍ പാരിതോഷികം. ജോര്‍ജിയയിലെ കോടീശ്വരനും മുന്‍ പ്രധാനമന്ത്രിയുമായ ബിഡ്‌സിന ഇവാനിഷ്വിലിയാണ് ടീമിന് 100 കോടി ഡോളര്‍ സമ്മാനത്തുക പ്രഖ്യാപിച്ചത്. ഇന്ത്യന്‍ രൂപയില്‍ ഇത് 83 കോടിയിലധികം വരും. പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിനിനെ തോല്‍പിച്ചാല്‍ ടീമിന് 200 കോടി ഡോളര്‍ സമ്മാനത്തുക നല്‍കുമെന്നും ബിഡ്‌സിന പ്രഖ്യാപിച്ചിട്ടുണ്ട്.

പോര്‍ച്ചുഗലിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചാണ് അരങ്ങേറ്റക്കാരായ ജോര്‍ജിയ യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടറിലെത്തിയത്. ജോര്‍ജിയ പങ്കെടുക്കുന്ന ആദ്യത്തെ പ്രധാന അന്താരാഷ്ട്ര ടൂര്‍ണമെന്റ് കൂടിയാണ് യൂറോ കപ്പ്. കൃത്യമായ ആസൂത്രണത്തോടെയാണ് ജോര്‍ജിയ രാജ്യത്ത് ഫുട്‌ബോളിനെ വളര്‍ത്തുന്നതും നേട്ടം കൊയ്യുന്നതും. 37 ലക്ഷം ജനങ്ങള്‍ മാത്രമുള്ള കുഞ്ഞന്‍ രാജ്യം സാമ്പത്തിക നിലയില്‍ ലോകത്ത് 112ആം സ്ഥാനത്ത് മാത്രമാണ്. പക്ഷേ യൂറോ കപ്പില്‍ അവസാന 16 ടീമുകളിലൊന്നായി ചരിത്രം സൃഷ്ടിച്ചു.

Top