CMDRF

യൂറോ കപ്പ്; സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് ഇറ്റലി

യൂറോ കപ്പ്; സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് ഇറ്റലി
യൂറോ കപ്പ്; സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് ഇറ്റലി

പാരീസ്: 2024 യൂറോ കപ്പ് ടൂര്‍ണമെന്റിനുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് നിലവിലെ ചമ്പ്യാന്മാരായ ഇറ്റലി. യൂറോ കപ്പ് ടൂര്‍ണമെന്റ്‌റിനും അതിന് മുന്നോടിയായി നടക്കാനിരിക്കുന്ന സൗഹ്യദ മത്സരങ്ങള്‍ക്കുമായുള്ള 30 അംഗ പ്രാഥമിക ടീമിനെയാണ് ലൂസിയാനോ സ്പല്ലേറ്റി പ്രഖ്യാപിച്ചത്. ലാസിയോ ട്രൈക്കര്‍ സിറോ ഇമ്മൊബൈലിനും യുവന്റസ് മിഡ്ഫീല്‍ഡര്‍ മാനുല്‍ ലോക്കാറ്റെല്ലിക്കും സ്‌ക്വാഡില്‍ ഇടം ലഭിച്ചില്ല. 2020ല്‍ കിരീടം നേടിയ ഇറ്റാലിയന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു ഇമൊബൈല്‍.

അതേസമയം യുവന്റസ് മിഡ്ഫീല്‍ഡര്‍ നിക്കോളോ ഫാഗിയോലി ടീമില്‍ തിരിച്ചെത്തി. ഇറ്റലിക്ക് 2020 യൂറോ കിരീടം നേടിക്കൊടുത്ത കോച്ച് റോബര്‍ട്ടോ മാന്‍സിനിയുടെ പകരക്കാരനായി എത്തിയ സ്പല്ലേറ്റിയുടെ ആദ്യ പ്രധാന ടൂര്‍ണമെന്റാണ് ഇത്. യൂറോ കിരീടം നിലനിര്‍ത്തുന്നതിനുള്ള പോരാട്ടത്തിന് മുന്‍പ് രണ്ട് സൗഹൃദ മത്സരങ്ങളും അസൂറിപ്പടയെ കാത്തിരിക്കുന്നുണ്ട്. ജൂണ്‍ അഞ്ചിന് തുര്‍ക്കിക്കെതിരെയും ജൂണ്‍ പത്തിന് ബോസ്നിയ ആന്‍ഡ് ഹെര്‍സഗോവിനയ്‌ക്കെതിരെയുമാണ് മത്സരങ്ങള്‍.

Top