CMDRF

യൂറോ കപ്പ്: കിരീടത്തിനായി സ്‌പെയിന്‍ ഇന്ന് ഇറങ്ങും, എതിരാളികള്‍ ഇംഗ്ലണ്ട്

യൂറോ കപ്പ്: കിരീടത്തിനായി സ്‌പെയിന്‍ ഇന്ന് ഇറങ്ങും, എതിരാളികള്‍ ഇംഗ്ലണ്ട്
യൂറോ കപ്പ്: കിരീടത്തിനായി സ്‌പെയിന്‍ ഇന്ന് ഇറങ്ങും, എതിരാളികള്‍ ഇംഗ്ലണ്ട്

ബെര്‍ലിന്‍: യൂറോ കപ്പ് ചാമ്പ്യന്‍മാരെ ഇന്നറിയാം. കിരീടപ്പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയിന്‍ കന്നിക്കിരീടം ലക്ഷ്യമിടുന്ന ഇംഗ്ലണ്ടിനെ നേരിടും. ബെര്‍ലിനില്‍ രാത്രി പന്ത്രണ്ടരയ്ക്കാണ് ഫൈനല്‍. സോണി സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലും സോണി ലിവിലും മത്സരം തത്സമയം കാണാനാവും.

30 ദിവസത്തിനും 50 മത്സരങ്ങള്‍ക്കും 114 ഗോളുകള്‍ക്കും ഒടുവിലാണ് യൂറോകപ്പിനായി സ്‌പെയിനും ഇംഗ്ലണ്ടും മുഖാമുഖം വരുന്നത്. സ്‌പെയിന്‍ 2012ന് ശേഷമുള്ള ആദ്യ കിരീടം ലക്ഷ്യമിടുമ്പോള്‍ ഇംഗ്ലണ്ട് സ്വപ്നം കാണുന്നത് ആദ്യ യൂറോ കിരീടം. എല്ലാ കളിയും ജയിച്ചെത്തുന്ന സ്‌പെയിന് മുന്നില്‍ ഡോണരുമയുടെ ഇറ്റലിയും മോഡ്രിച്ചിന്റെ ക്രോയേഷ്യയും ക്രൂസിന്റെ ജര്‍മ്മനിയും എംബാപ്പേയുടെ ഫ്രാന്‍സുമെല്ലാം നിലംപൊത്തി.

Top