യൂറോ പ്രീക്വാർട്ടറിന് ഇന്ന് തുടക്കം കുറിക്കും

യൂറോ പ്രീക്വാർട്ടറിന് ഇന്ന് തുടക്കം കുറിക്കും

ബെ​ർ​ലി​ൻ: യൂറോകപ്പിലെ പ്രീ ക്വാർട്ടർ പോരാട്ടത്തിന് ഇന്ന് തുടക്കം. ആ​തി​ഥേ​യ​രായ ജർമ്മനിയും ഡെന്മാർക്കും തമ്മിലാണ് പ്രീ ക്വാർട്ടറിലെ ആദ്യ പോരാട്ടം. ​ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ ഒ​രു ക​ളി ​പോ​ലും തോ​ൽ​ക്കാ​ത്ത ര​ണ്ടു ടീ​മു​ക​ൾ ഏ​റ്റു​മു​ട്ടു​ന്ന പോരാട്ടം എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. സ്കോ​ട്‍ല​ൻ​ഡി​നെ​യും ഹം​ഗ​റി​യെ​യും വീ​ഴ്ത്തു​ക​യും സ്വി​റ്റ്സ​ർ​ല​ൻ​ഡു​മാ​യി സ​മ​നി​ല പി​ടി​ക്കു​ക​യും ചെ​യ്ത് ഗ്രൂ​പ്പ് എ ​ചാ​മ്പ്യ​ന്മാ​രാ​യാ​ണ്​ ജർമ്മനി എത്തുന്നത്. എ​ന്നാ​ൽ, ​ഗ്രൂ​പ്പ് സി​യി​ൽ സ്ലൊവേനിയ, ഇം​ഗ്ല​ണ്ട്, സെ​ർ​ബി​യ ടീ​മു​ക​ൾ​ക്കെ​തി​രാ​യ എ​ല്ലാ ക​ളി​ക​ളും സ​മ​നി​ല പി​ടി​ച്ചാ​ണ് ഡെ​ന്മാ​ർ​ക്ക്
യോ​ഗ്യ​ത നേ​ടി​യ​ത്.

2020ലെ കഴിഞ്ഞ യൂ​റോ​യി​ൽ പ്രീ ​ക്വാ​ർ​ട്ട​റി​ൽ ഇം​ഗ്ല​ണ്ടി​ന് മു​ന്നി​ൽ വീ​ണാ​യി​രു​ന്നു ജ​ർ​മ​നി​യു​ടെ മ​ട​ക്കം. 2014 ലോകകപ്പ് കിരീടം നേടിയ ശേഷം പ്രധാന കിരീടങ്ങളൊന്നും നേടാനാവാത്ത ജർമ്മനിക്ക് കിരീടത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യത്തിലില്ല. മികച്ച താരനിരയുണ്ടായിട്ടും 2016 ​യൂ​റോ​ക്ക് ​ശേ​ഷം മു​ൻ​നി​ര ടൂ​ർ​ണ​മെ​ന്റു​ക​ളി​ലൊ​ന്നി​ലും നോ​ക്കൗ​ട്ട് ജ​യി​ക്കാൻ ജർമ്മനിക്കായിട്ടില്ല. അതേ സമയം കഴിഞ്ഞ യൂറോയിലെ സെ​മി​ഫൈ​ന​ലി​സ്റ്റു​ക​ളാ​ണ് ഡെ​ന്മാ​ർ​ക്ക്. അന്ന് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇംഗ്ലണ്ടിനെതിരെ സെമി ഫൈനലിൽ ഡെന്മാർക്ക് തോറ്റത്. ലെ​വ​ർ​കൂ​സ​ൻ താ​രം ജൊ​നാ​ഥ​ൻ ടാ​ഹി​ന് ക​ളി വി​ല​ക്കും അ​ന്റോ​ണി​യോ റൂ​ഡി​ഗ​ർ​ക്ക് പ​രി​ക്കും വി​ല്ല​നാ​യി നി​ൽ​ക്കു​ന്ന​താ​ണ് ജർമ്മൻ നിരയിലെ വെല്ലുവിളി. ഡെ​ന്മാ​ർ​ക്ക് നി​ര​യി​ൽ മി​ഡ്ഫീ​ൽ​ഡ​ർ മോ​ർ​ട്ട​ൻ ഹ​ജ​ൽ​മ​ൻ​ഡ് ര​ണ്ട് മഞ്ഞ കാ​ർ​ഡു​വാ​ങ്ങി പ്രീ ക്വാർട്ടർ മത്സരത്തിൽ നിന്നും പുറത്തായിട്ടുണ്ട്.

Top