‘യൂറോപ്പ ക്ലിപ്പര്‍’ പേടകം കുതിച്ചു

യൂറോപ്പയുടെ അടിത്തട്ടില്‍ സമുദ്രം ഒളിഞ്ഞിരിപ്പുണ്ട് എന്ന് വിശ്വസിക്കുന്നവരുണ്ട്.

‘യൂറോപ്പ ക്ലിപ്പര്‍’ പേടകം കുതിച്ചു
‘യൂറോപ്പ ക്ലിപ്പര്‍’ പേടകം കുതിച്ചു

ഫ്ലോറിഡ: ഭൂമിക്ക് പുറത്തുള്ള ജീവന്റെ കണിക കണ്ടെത്തുന്നതിനായി നാസയുടെ ക്ലിപ്പര്‍ പേടകം കുതിച്ചുയര്‍ന്നു. അഞ്ച് വര്‍ഷത്തിലേറെ സമയമെടുത്ത് 1.8 ബില്യണ്‍ മൈല്‍ യാത്ര ചെയ്താവും ക്ലിപ്പര്‍ പേടകം വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ എത്തുക. ഐസ് തണുത്തുറഞ്ഞ് കിടക്കുന്ന യൂറോപ്പ ഉപഗ്രഹത്തില്‍ നിന്ന് ജീവന്റെ തെളിവുകള്‍ കണ്ടെത്തുകയാണ് യൂറോപ്പ ക്ലിപ്പര്‍ ദൗത്യത്തിന്റെ ലക്ഷ്യം. യാത്രാവേഗം കൈവരിക്കുന്നതിനായി ചൊവ്വയ്ക്ക് അരികിലൂടെയും പേടകം കടന്നുപോവും. 500 കോടി ഡോളര്‍ ചെലവ് വരുന്ന ദൗത്യമാണിത്.

ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലുള്ള 39എ ലോഞ്ച് കോംപ്ലക്‌സില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാള്‍ക്കണ്‍ ഹെവി റോക്കറ്റിലാണ് ക്ലിപ്പര്‍ പേടകത്തെ നാസ വിക്ഷേപിച്ചത്. 1610ല്‍ ഗലീലിയോ ആണ് ക്ലിപ്പര്‍ ഗ്രഹത്തെ കണ്ടെത്തിയത്. അതിനാല്‍ ഗലീലിയന്‍ ഉപഗ്രഹങ്ങളുടെ കൂട്ടത്തിലാണ് ഇതിന്റെ സ്ഥാനം. ശരാശരി 3,100 കിലോമീറ്ററാണ് യൂറോപ്പയുടെ വ്യാസം.

Also Read: ചരിത്ര നേട്ടവുമായി ഇലോണ്‍ മസ്‌ക്; ഏറ്റവും കരുത്തുറ്റ വിക്ഷേപണവാഹനം സ്റ്റാര്‍ഷിപ്പിന്റെ അഞ്ചാം പരീക്ഷണം

തണുത്തുറഞ്ഞ ഉപരിതലമുള്ള യൂറോപ്പ ഉപഗ്രഹത്തില്‍ ഐസിനടിയില്‍ ദ്രാവകരൂപത്തില്‍ ജലമുണ്ടോ എന്ന് അന്വേഷിക്കുകയാണ് ക്ലിപ്പര്‍ പേടകത്തിന്റെ പ്രധാന കര്‍ത്തവ്യം. ജലം ജീവന്റെ സാധ്യതകളിലേക്ക് വിരല്‍ചൂണ്ടും എന്നത് തന്നെ ഇതിന് കാരണം. യൂറോപ്പയുടെ അടിത്തട്ടില്‍ സമുദ്രം ഒളിഞ്ഞിരിപ്പുണ്ട് എന്ന് വിശ്വസിക്കുന്നവരുണ്ട്.

ഭാവിയില്‍ മനുഷ്യന് ജീവിക്കാന്‍ കഴിയുന്ന സാഹചര്യങ്ങള്‍ യൂറോപ്പയിലുണ്ടോ എന്ന് ക്ലിപ്പര്‍ പഠിക്കും. ഇതിനായി തെര്‍മല്‍ ഇമേജിംഗ്, സ്പെക്ട്രോമീറ്റര്‍, വിവിധ ക്യാമറകള്‍ എന്നിവ ക്ലിപ്പറില്‍ ഘടിപ്പിച്ചിരിക്കുന്നു. ഈ ഉപകരണങ്ങള്‍ യൂറോപ്പയിലെ താപവ്യതിയാനവും രാസപ്രവര്‍ത്തനങ്ങളും തിരിച്ചറിയാന്‍ കരുത്തുള്ളതാണ്.

Top