ഭൂമിക്ക് പുറത്തുള്ള ജീവന്‍ തേടി വ്യാഴത്തിന്റെ ഉപഗ്രഹത്തിലേക്ക്; ‘യൂറോപ്പ ക്ലിപ്പര്‍’ പേടകം ഇന്ന് കുതിക്കും

ഈ പദ്ധതിയില്‍ നാസയുമായി സ്വകാര്യ ബഹിരാകാശ ദൗത്യ സംരംഭകരായ സ്പേസ് എക്‌സ് സഹകരിക്കുന്നുണ്ട്

ഭൂമിക്ക് പുറത്തുള്ള ജീവന്‍ തേടി വ്യാഴത്തിന്റെ ഉപഗ്രഹത്തിലേക്ക്; ‘യൂറോപ്പ ക്ലിപ്പര്‍’ പേടകം ഇന്ന് കുതിക്കും
ഭൂമിക്ക് പുറത്തുള്ള ജീവന്‍ തേടി വ്യാഴത്തിന്റെ ഉപഗ്രഹത്തിലേക്ക്; ‘യൂറോപ്പ ക്ലിപ്പര്‍’ പേടകം ഇന്ന് കുതിക്കും

ഫ്‌ലോറിഡ: ഭൂമിക്ക് പുറത്തുള്ള ജീവന്റെ കണിക കണ്ടെത്തുന്നതിനായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അടുത്ത ദൗത്യത്തിന് തുടക്കമിടുന്നു. വ്യാഴത്തിന്‍റെ ഉപഗ്രഹങ്ങളിലൊന്നായ യൂറോപ്പയിലേക്ക് ഇന്ന് കുതിക്കാന്‍ തയ്യാറെടുക്കുകയാണ് ‘യൂറോപ്പ ക്ലിപ്പര്‍’ പേടകം. ഈ പദ്ധതിയില്‍ നാസയുമായി സ്വകാര്യ ബഹിരാകാശ ദൗത്യ സംരംഭകരായ സ്പേസ് എക്‌സ് സഹകരിക്കുന്നുണ്ട്. സ്പേസ് എക്സിന്‍റെ ഫാള്‍ക്കണ്‍ ഹെവി റോക്കറ്റാണ് ക്ലിപ്പറിനെ യൂറോപ്പയിലേക്ക് അയക്കുന്നത്.

പേടകത്തിന്റെ വിക്ഷേപണം ഒക്ടോബര്‍ 10ന് നടത്തേണ്ടിയിരുന്നതാണെങ്കിലും ഫ്‌ലോറിഡയില്‍ വീശിയ മില്‍ട്ടണ്‍ കൊടുങ്കാറ്റ് കാലാവസ്ഥ മോശമാക്കിയതിനെ തുടര്‍ന്നാണ് നാസ വിക്ഷേപണ തിയതി നീട്ടിയത്. ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് ബഹിരാകാശ പേടകം വിക്ഷേപിക്കുക. ഒരു ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടിന്റെ വലിപ്പമുള്ള യൂറോപ്പ ക്ലിപ്പര്‍ പേടകത്തിന് 6000 കിലോഗ്രാം ഭാരമുണ്ട്.

Top