ബ്രസൽസ്: മെറ്റയ്ക്ക് 7142 കോടിരൂപ പിഴയിട്ട് യൂറോപ്യൻ യൂണിയൻ. മെറ്റയുടെ കീഴിലുള്ള ഫെയ്സ്ബുക്കിന്റെ മാർക്കറ്റ് പ്ലെയ്സിലേക്ക് ഉപയോക്താക്കൾക്ക് നേരിട്ട് പ്രവേശനം നൽകിയതിനാണ് പിഴ.
മെറ്റയുടെ പ്ലാറ്റ്ഫോമുകളിൽ പരസ്യംചെയ്യുന്ന മറ്റ് കമ്പനികളോടുള്ള അനീതിയാണിതെന്നും, യൂറോപ്യൻ യൂണിയൻറെ ആന്റിട്രസ്റ്റ് നിയമപ്രകാരം നിയമവിരുദ്ധമാണെന്നും യൂറോപ്യൻ യൂണിയൻ പറഞ്ഞു.
Also Read: 23 രൂപ പ്ലാനില്‍ മാറ്റം വരുത്തി വിഐ !
അതേസമയം, ഫെയ്സ്ബുക്ക് ഉപയോക്താക്കൾക്ക് മാർക്കറ്റ്പ്ലെയ്സ് വേണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാനാകുമെന്നും, യൂറോപ്യൻ യൂണിയന്റെ തീരുമാനത്തിനെതിരെ അപ്പീലിന് പോകുമന്നും മെറ്റ അറിയിച്ചു. ആളുകൾ മാർക്കറ്റ്പ്ലെയ്സ് ഉപയോഗിക്കുന്നത് അവർ ആഗ്രഹിക്കുന്നതുകൊണ്ടാണെന്നത് യൂണിയൻ മനസിലാക്കണമെന്നും മെറ്റ ആവശ്യപ്പെട്ടു.