വെള്ളപ്പൊക്കവും, മണ്ണിടിച്ചലും: കാനഡയിൽ തീരദേശത്തെ ആളുകളെ ഒഴിപ്പിക്കുന്നു

വെള്ളപ്പൊക്കവും, മണ്ണിടിച്ചലും: കാനഡയിൽ തീരദേശത്തെ ആളുകളെ ഒഴിപ്പിക്കുന്നു
വെള്ളപ്പൊക്കവും, മണ്ണിടിച്ചലും: കാനഡയിൽ തീരദേശത്തെ ആളുകളെ ഒഴിപ്പിക്കുന്നു

വൻകൂവർ : കാനഡയിലെ ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയിലെ ചിൽകോട്ടിൻ നദീതീരത്ത് ഒഴിപ്പിക്കൽ ഉത്തരവ്. ഉരുൾപൊട്ടൽ മൂലമുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് ബ്രിട്ടിഷ് കൊളംബിയ ചിൽകോട്ടിൻ നദിക്കരയിലുള്ളവർക്ക് അടിയന്തര ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചു.

കാരിബൂ റീജൺ ഡിസ്ട്രിക്റ്റിലാണ് ചിൽകോട്ടിൻ നദീതീരത്ത് താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയത്. സുരക്ഷാഭീക്ഷണി കണക്കിലെടുത്താണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ജില്ലാ അധികാരികൾ പ്രസ്താവനയിൽ പറഞ്ഞു.

ഏകദേശം 73 ചതുരശ്ര കിലോമീറ്റർ നീളമുള്ള നദിയുടെ 30 കിലോമീറ്റർ ഭാഗത്ത് ഉത്തരവ് പ്രാബല്യത്തിൽ ഉണ്ടെന്ന് ജില്ലഅധികൃതർ അറിയിച്ചു. ജില്ലയിൽ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

Top