CMDRF

എസ്.എസ്.എല്‍.സി പരീക്ഷകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി; മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും

എസ്.എസ്.എല്‍.സി പരീക്ഷകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി; മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും
എസ്.എസ്.എല്‍.സി പരീക്ഷകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി; മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും

മലപ്പുറം: എസ്.എസ്.എല്‍.സി., ടി.എച്ച്.എസ്.എല്‍.സി. പരീക്ഷകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയം അടുത്തയാഴ്ചയോടെ പൂര്‍ത്തിയാകും. മെയ് ആദ്യവാരം എസ്.എസ്.എല്‍.സി. ഫലം പ്രസിദ്ധീകരിക്കാനാവുമെന്നാണു വിലയിരുത്തല്‍.

എസ്.എസ്.എല്‍.സി. മൂല്യനിര്‍ണയത്തിന് 70 ക്യാമ്പുകളിലായി 14,000ത്തോളം അധ്യാപകരാണ് പങ്കെടുത്തത്. ഹയര്‍സെക്കന്‍ഡറിയില്‍ 77 ക്യാമ്പുകളിലായി 25,000-ത്തോളം അധ്യാപകര്‍ പങ്കെടുക്കുന്നു. ഹയര്‍സെക്കന്‍ഡറിയിലും മിക്കവാറും ക്യാമ്പുകള്‍ ശനിയാഴ്ചയോടെ പൂര്‍ത്തിയായി. ഹയര്‍സെക്കന്‍ഡറിയിലെ 25 എണ്ണം ഡബിള്‍ വാലുവേഷന്‍ ക്യാമ്പുകള്‍ ആണ്. ഈ വര്‍ഷം പ്രതീക്ഷിച്ചതിലും വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയായത്. ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലെ എട്ടരലക്ഷത്തോളം കുട്ടികളുടെ 52 ലക്ഷത്തില്‍പ്പരം ഉത്തരക്കടലാസുകള്‍ ആണ് മൂല്യനിര്‍ണയം നടത്തിയത്. മെയ് പത്തോടെ ഫലം പ്രസിദ്ധീകരിക്കാനാണ് ശ്രമം.

Top