CMDRF

വോട്ടെണ്ണും മുൻപ് തന്നെ മോദിയുടെ മൂന്നാം ഊഴം ഉറപ്പിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും അമേരിക്കൻ ഏജൻസിയും . . .

വോട്ടെണ്ണും മുൻപ് തന്നെ മോദിയുടെ മൂന്നാം ഊഴം ഉറപ്പിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും അമേരിക്കൻ ഏജൻസിയും . . .
വോട്ടെണ്ണും മുൻപ് തന്നെ മോദിയുടെ മൂന്നാം ഊഴം ഉറപ്പിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും അമേരിക്കൻ ഏജൻസിയും . . .

ഡൽഹി : വോട്ടെണ്ണലിന് മുൻപ് തന്നെ നരേന്ദ്ര മോദിക്ക് മൂന്നാം ഊഴം ഉറപ്പിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ. ഇന്ത്യയിലെ വിവിധ മാധ്യമങ്ങൾ പുറത്ത് വിട്ട എക്സിറ്റ് പോൾ ഫലങ്ങളും അമേരിക്കയുടെ ചാര ഏജൻസിയായ സി.ഐ.എയുടെയും റിപ്പോർട്ടുകളും മുൻ നിർത്തിയാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ മോദി സർക്കാർ തന്നെ മൂന്നാമതും ഇന്ത്യയിൽ അധികാരത്തിൽ വരുമെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബി.ജെ.പി നേതൃത്വമാകട്ടെ, ഫലം വരും മുൻപ് തന്നെ മൂന്നാം മോദി സർക്കാർ രൂപീകരണ ചർച്ചയിലേക്കും കടന്നിട്ടുണ്ട്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ കേന്ദ്ര മന്ത്രിസഭയിൽ എത്തുമെന്നും,നിർമ്മല സീതാരാമൻ ഉൾപ്പെടെയുള്ളവർ ബി.ജെ.പി അദ്ധ്യക്ഷ സ്ഥാനത്ത് എത്തുമെന്ന റിപ്പോർട്ടും ഇപ്പോൾ പുറത്ത് വരുന്നുണ്ട്.

സർവേകൾ പ്രവചിച്ചതു പോലെ 300-ൽ അധികം സീറ്റുകൾ ബി.ജെ.പി മുന്നണിക്ക് ലഭിക്കുകയാണെങ്കിൽ ശക്തമായ പ്രതികരണത്തിലേക്ക് പോകാനാണ് പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ മുന്നണിയുടെ തീരുമാനം. അത്തരമൊരു സാഹചര്യത്തിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ തിരിമറി ആരോപണവും പ്രതിപക്ഷം ഉന്നയിച്ചേക്കും.

പഴയ പോലെ ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ആവശ്യം പ്രതിപക്ഷ പാർട്ടികൾ നിരന്തരം ആവശ്യപ്പെടുന്നതാണെങ്കിലും അതൊന്നും തന്നെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ പരിഗണിച്ചിട്ടില്ല. അന്നൊക്കെ തോൽവിയുടെ ആഘാതത്തിൽ പ്രതിപക്ഷം വോട്ടിങ് യന്ത്രത്തിനെ പഴിചാരുകയാണെന്നാണ് ബി.ജെ.പി പരിഹസിച്ചിരുന്നത്.

മോദി തന്നെ മൂന്നാം തവണയും അധികാരത്തിലേറുമെന്ന ഉറപ്പിൽ അത് ആഘോഷമാക്കാൻ ഡൽഹിയിലും വിവിധ സംസ്ഥാനങ്ങളിലും വൻ ആഘോഷ പരിപാടികളാണ് ബി.ജെ.പി സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ക്കിടെ നടന്ന അരുണാചല്‍ പ്രദേശ്, സിക്കിം നിയമസഭകളിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലം ഞായറാഴ്ച പുറത്തുവന്നതും ബി.ജെ.പിയെ കൂടുതൽ ആവേശത്തിലാക്കിയിട്ടുണ്ട്. ഈ രണ്ട് സംസ്ഥാന നിയമസഭകളുടെയും കാലാവധി ജൂണ്‍ രണ്ടിന് അവസാനിക്കുന്ന സാഹചര്യത്തിലായിരുന്നു വോട്ടെണ്ണല്‍ രണ്ട് ദിനം നേരത്തെയാക്കിയിരുന്നത്. അരുണാചലില്‍ ബിജെപിയും സിക്കിമില്‍ എസ്‌കെഎമ്മുമാണ  അധികാരം നിലനിര്‍ത്തിയിരിക്കുന്നത്. രണ്ടിടത്തും കോൺഗ്രസ്സ് തകർന്നടിഞ്ഞിട്ടുണ്ട്.

ഇന്ത്യയെ അടുത്ത അഞ്ചുവര്‍ഷത്തേക്ക് ആര് നയിക്കുമെന്ന ജനവിധി ചൊവ്വാഴ്ച ഉച്ചയോടെ തന്നെ പുറത്ത് വരും. രാവിലെ എട്ടുമുതല്‍ 543 മണ്ഡലങ്ങളിലേയും ജനഹിതങ്ങളുടെ കണക്കുകൾ പുറത്ത് വന്ന് തുടങ്ങും. പത്തര ലക്ഷം സ്റ്റേഷനുകളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്.

ഏഴു ഘട്ടങ്ങളിലായി നടന്ന ചരിത്രത്തിലെ ദൈര്‍ഘ്യമേറിയവോട്ടെടുപ്പ് പ്രക്രിയയാണ് 2024 ൽ പൂർത്തീകരിച്ചത്. രാവിലെ എട്ട് മുതലാണ് രാജ്യത്തെ 543 ലോക്‌സഭാ മണ്ഡലങ്ങളിലേയും ആന്ധപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാന നിയമസഭകളിലേക്കും നടന്ന വോട്ടെടുപ്പിന്റെയും മറ്റു നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. രാവിലെ എട്ടിന് ആരംഭിക്കുന്ന വോട്ടെണ്ണലില്‍ ആദ്യം പോസ്റ്റല്‍ ബാലറ്റുകളായിരിക്കും പരിഗണിക്കുക. അരമണിക്കൂറിന് ശേഷം വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും.

64.2 കോടി പേർ വോട്ട് ചെയ്‌തതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ്‌ കുമാർ  അറിയിച്ചു. 64.2 കോടി പേർ വോട്ട് ചെയ്തു. ഇതിൽ 31. 2 കോടി പേർ സ്ത്രീകളാണ്. ഇത് ലോകറെക്കോർഡാണെന്നും കമ്മീഷൻ അറിയിച്ചു.

ഏപ്രില്‍ 19-ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പ് മുതല്‍ പോളിങ് ശതമാനത്തിൽ പ്രകടമായ ഇടിവാണ് ഉണ്ടായിരുന്നത്. ഇത് ബി.ജെ.പിക്ക് ഗുണം ചെയ്തതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Top