CMDRF

നിത്യവും ലഭിക്കും നിത്യവഴുതനങ്ങ

നിത്യവും ലഭിക്കും നിത്യവഴുതനങ്ങ
നിത്യവും ലഭിക്കും നിത്യവഴുതനങ്ങ

പോഷകാംശം ധാരാളം ഉണ്ടായിട്ടും നമ്മുടെ സമൂഹത്തില്‍ വേണ്ടത്ര പ്രാധാന്യം ലഭ്യമാവാത്ത ഒരു പച്ചക്കറി ഇനമാണ് നിത്യവഴുതന. എന്നാല്‍ ധാരാളം പോഷകാംശമുള്ള പച്ചക്കറി ഇനമാണ് നിത്യവഴുതന. കാല്‍സ്യം,പൊട്ടാസ്യം, മഗ്‌നീഷ്യം,വിറ്റാമിന്‍ സി തുടങ്ങിയവയെല്ലാം ഇതില്‍ അടങ്ങിയിരിക്കുന്നു. കാല്‍സ്യം സമ്പുഷ്ടമായ അളവില്‍ അടങ്ങിയിരിക്കുന്ന നിത്യവഴുതനങ്ങ കഴിച്ചാല്‍ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടും.വിറ്റാമിന്‍ സി ധാരാളമുള്ള വഴുതനങ്ങ നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. നിത്യവഴുതന പോലുള്ള പച്ചക്കറി ഇനങ്ങളുടെ പ്രാധാന്യം മനസ്സിലാക്കേണ്ടത് ഈ കാലഘട്ടത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. ശരീരത്തില്‍ നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കാനും, ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കുവാനും നിത്യവഴുതനങ്ങ ഉപയോഗംകൊണ്ട് സാധ്യമാകുന്നു. പൊട്ടാസ്യം ധാരാളമുള്ള നിത്യവഴുതനങ്ങ ഹൃദയാരോഗ്യത്തിനും നല്ലതാണ്. രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമാക്കാനും, രക്തചംക്രമണം നല്ലരീതിയില്‍ നടക്കുവാനും ഇതിന്റെ ഉപയോഗം കൊണ്ട് സാധിക്കുന്നു.

ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്ന നിത്യവഴുതനങ്ങ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നു. ദഹനപ്രക്രിയ സുഗമമാക്കുവാന്‍ ഇത്തരം പച്ചക്കറി വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. കേരളത്തിലെ കാലാവസ്ഥ ഇതിന്റെ കൃഷിക്ക് ഏറെ അനുയോജ്യമാണ്. ഒരിക്കല്‍ നിത്യവഴുതനങ്ങ നട്ടുപിടിപ്പിച്ചാല്‍ കാലങ്ങളോളം അത് ഫലം തരുന്നു. സാധാരണരീതിയില്‍ അധികം രോഗബാധ ഏല്‍ക്കാത്ത ഒരു സസ്യമാണിത്. വളരെ ചെറിയ കായ്കള്‍ ആണ് ഇതിന് ഉണ്ടാവുക. അധികം മൂപ്പ് എത്തുന്നതിനുമുന്‍പ് കറിവയ്ക്കാന്‍ ഉപയോഗിക്കണം. ഇതിന്റെ വിത്തുകളോ തൈകളോ ഉപയോഗിച്ച് കൃഷി ഉപയോഗിച്ച് കൃഷി ആരംഭിക്കാം. പടര്‍ന്ന് പന്തലിക്കുന്ന ഇനം ആയതിനാല്‍ പന്തല്‍ ഒരുക്കിക്കൊടുക്കണം. ഒരു ചെടി നട്ടു കഴിഞ്ഞാല്‍ അതിലെ കായകള്‍ മൂത്തതിനുശേഷം വിത്തുകള്‍ ശേഖരിച്ച് തൈ ഉല്‍പാദനം സാധ്യമാക്കാം.അധികം പരിചരണം ഒന്നും ഈ കൃഷിക്ക് ആവശ്യമില്ല. പൂര്‍ണമായും ജൈവരീതിയില്‍ തന്നെ കൃഷി ആരംഭിക്കാം. ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേര്‍ത്താല്‍ ചെടിയുടെ വളര്‍ച്ച വേഗത്തിലാക്കും. പച്ചക്കറി വിത്തുകള്‍ ലഭ്യമാകുന്ന എല്ലായിടത്തും ഇതിന്റെ വിത്തുകള്‍ ഇന്ന് ലഭ്യമാണ്.

Top