CMDRF

കാണുമ്പോഴെല്ലാം ഭ്രാന്തന്‍ എന്ന് വിളിച്ച് കളിയാക്കും; പെണ്‍കുട്ടിയെ കുത്തിവീഴ്ത്തി യുവാവ്

കാണുമ്പോഴെല്ലാം ഭ്രാന്തന്‍ എന്ന് വിളിച്ച് കളിയാക്കും; പെണ്‍കുട്ടിയെ കുത്തിവീഴ്ത്തി യുവാവ്
കാണുമ്പോഴെല്ലാം ഭ്രാന്തന്‍ എന്ന് വിളിച്ച് കളിയാക്കും; പെണ്‍കുട്ടിയെ കുത്തിവീഴ്ത്തി യുവാവ്

ഡല്‍ഹി: കാണുമ്പോഴെല്ലാം കളിയാക്കുന്നുവെന്ന് ആരോപിച്ച് പെണ്‍കുട്ടിയെ കുത്തിവീഴ്ത്തി യുവാവ്. ഡല്‍ഹിയിലെ മുഖര്‍ജി നഗറിലാണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മാര്‍ച്ച് 22 നാണ് സംഭവം. മുഖര്‍ജി നഗറിലെ ലൈബ്രറിയിലെത്തിയ പെണ്‍കുട്ടിയെയാണ് പ്രതി അമന്‍ കുത്തി പരിക്കേല്‍പ്പിച്ചത്. പെണ്‍കുട്ടിയും സുഹൃത്തുക്കളും യുവാവിനെ കാണുമ്പോഴെല്ലാം ഭ്രാന്തന്‍ എന്ന് വിളിച്ച് കളിയാക്കുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആദ്യമൊന്നും യുവാവിത് കാര്യമാക്കിയില്ല. എന്നാല്‍ ഇത് പതിവായതോടെ പ്രതി ആക്രമിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

സംഭവ ദിവസവും പെണ്‍കുട്ടി യുവാവിനെ കളിയാക്കി. പ്രകോപിതനായ യുവാവ് സമീപത്തെ പച്ചക്കറി കച്ചവടക്കാരനില്‍ നിന്ന് കത്തിയെടുത്ത് പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് ഒന്നിലധികം തവണ കുത്തേറ്റിട്ടുണ്ട്. വഴിയാത്രക്കാര്‍ ആക്രമണം തടയാന്‍ ശ്രമിച്ചതിനാല്‍ കാര്യമായ പരിക്കുകളൊന്നും പറ്റിയില്ല. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Top