CMDRF

എല്ലാവരുടേയും ടേസ്റ്റ് വ്യത്യസ്തമാണ്, ‘ഒന്നിന് പകരം പത്ത്‌പേരുടെ റിവ്യു കേട്ടശേഷം സിനിമ കാണൂ’; അശ്വന്ത് കോക്ക് റിവ്യൂവില്‍ ഇന്ദ്രജിത്ത്

ലയാള സിനിമയിലെ റിവ്യു ബോംബിങ്ങില്‍ അഭിപ്രായം പറഞ്ഞ് നടന്‍ ഇന്ദ്രജിത്ത് സുകുമാരന്‍. ഒരാളുടെ മാത്രം റിവ്യു കേട്ട് സിനിമ കാണാനോ കാണാതിരിക്കാനോ പോകരുത് എന്നും എല്ലാവര്‍ക്കും വ്യത്യസ്ത അഭിപ്രായമായിരിക്കുമെന്നും നടന്‍ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം. ഇന്ദ്രജിത്ത് പ്രധാന വേഷത്തിലെത്തിയ ‘മാരിവില്ലിന്‍ ഗോപുരങ്ങള്‍’ എന്ന സിനിമയ്ക്ക് അശ്വന്ത് കോക്ക് നടത്തിയ റിവ്യൂവിനെതിരെയാണ് നടന്റെ പ്രതികരണം.

‘ഓരോരുത്തര്‍ ഓരോ റിവ്യുവാണ് പറയുന്നത്. ഓരോ അഭിപ്രായമാണ്. അവരുടെ യുക്തിക്കനുസരിച്ചാണ് അവര്‍ റിവ്യു ചെയ്യുന്നത്. ഈ റിവ്യു കാണുന്ന പ്രേക്ഷകരോട് എനിക്ക് പറയാനുള്ളത്, ഓരോരുത്തരുടെയും ടേസ്റ്റ് വ്യത്യസ്തമാണ്. നമ്മള്‍ മലയാളികള്‍ സാധാരണയായി എല്ലാ കാര്യത്തിലും വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയുന്നവരാണ്. അതുകൊണ്ട് ഒരാളുടെ അഭിപ്രായം മാത്രം കേട്ടുകൊണ്ട് സിനിമ കാണാതിരിക്കുകയോ കാണാന്‍ പോവുകയോ ചെയ്യരുത്. എല്ലാവരില്‍ നിന്നും അഭിപ്രായമെടുക്കുക. ഒരു പത്ത് പേരുടെ റിവ്യു എടുത്താല്‍ അതില്‍ രണ്ടെണ്ണം മോശമായിരിക്കും ബാക്കി എട്ട് എണ്ണവും നല്ലതാണെങ്കില്‍ ആ അഭിപ്രായം എടുത്ത് സിനിമ കാണാന്‍ പോവുക.’, എന്നാണ് ഇന്ദ്രജിത്ത് പറഞ്ഞത്.

അതേസമയം, അശ്വന്ത് കോക്കിനെതിരെ നിയമനടപടിക്കൊരുങ്ങിയിരിക്കുകയാണ് മാരിവില്ലിന്‍ ഗോപുരങ്ങള്‍ സിനിമയുടെ നിര്‍മ്മാതാവ് സിയാദ് കോക്കര്‍. സിനിമയ്ക്ക് നെഗറ്റീവ് റിവ്യ നല്‍കിയെന്നാണ് സിയാദ് കോക്കര്‍ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ സിനിമയുടെ റിവ്യു അശ്വന്ത് യൂട്യൂബില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്.

Top