എല്ലാം മുകളിലൊരാൾ കാണുന്നുണ്ട്; സുരക്ഷയ്ക്കായി തലയിൽ സിസിടിവി സ്ഥാപിച്ച് പെൺകുട്ടി!

സുരക്ഷിതരായിരിക്കാനാണ് തങ്ങൾ സിസിടിവി സ്ഥാപിച്ചതെന്നും, തന്‍റെ സുരക്ഷയെ കുറിച്ച് മാതാപിതാക്കള്‍ക്ക് നല്ല ബോധ്യമുണ്ടെന്നും പെണ്‍കുട്ടി പറയുന്നു

എല്ലാം മുകളിലൊരാൾ കാണുന്നുണ്ട്; സുരക്ഷയ്ക്കായി തലയിൽ സിസിടിവി സ്ഥാപിച്ച് പെൺകുട്ടി!
എല്ലാം മുകളിലൊരാൾ കാണുന്നുണ്ട്; സുരക്ഷയ്ക്കായി തലയിൽ സിസിടിവി സ്ഥാപിച്ച് പെൺകുട്ടി!

ന്ന് എല്ലായിടത്തും ഏറെ പ്രശ്നകരമായ ഒന്നാണ് സുരക്ഷ. വീട്ടിലാണെങ്കിലും റോഡിലാണെങ്കിലും സുരക്ഷാ പ്രശ്നങ്ങള്‍ പോലീസിന് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. അതേസമയം സ്വന്തം കുട്ടികളുടെ സുരക്ഷയെ കുറിച്ച് ഏതൊരു മാതാപിതാക്കള്‍ക്കും വലിയ ആശങ്കയുണ്ടാകും. എന്നാല്‍ ഈ ആശങ്ക അതിന്‍റെ മൂർദ്ധന്യത്തിലെത്തിയത് കറാച്ചി സ്വദേശിയായ ഒരു അച്ഛനിലാണ്.

അദ്ദേഹം തന്‍റെ മകളുടെ സുരക്ഷയ്ക്കായി ചെയ്തത് കണ്ട് സമൂഹ മാധ്യമ ഉപയോക്താക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. അദ്ദേഹം തന്‍റെ മകളുടെ സുരക്ഷയ്ക്കായി അവളുടെ തലയില്‍ ഒരു സിസിടിവി കാമറ സ്ഥാപിക്കുകയാണ് ചെയ്തത്.

Also Read: സൂര്യനെ ചുറ്റുന്നുവെന്ന് ആദ്യം പ്രവചിച്ചത് ഋഗ്വേദം: മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി

മകളെ, അച്ഛൻ എല്ലാം കാണുന്നുണ്ട്…

ഡോ ഗിൽ എന്ന എക്സ് ഹാന്‍റിലില്‍ നിന്നുമാണ് പങ്കുവയ്ക്കപ്പെട്ട പോസ്റ്റിലാണ് തലയില്‍ ഒരു സിസിടിവി കാമറ കെട്ടിവച്ച ഒരു പെണ്‍കുട്ടിയുടെ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടത്. വീഡിയോയില്‍ കുട്ടിയെ ആരോ ഇന്‍റർവ്യൂ നടത്തുന്നു. ആരാണ് ഇത്തരത്തില്‍ തലയിൽ കാമറ സ്ഥാപിച്ചതെന്ന് അഭിമുഖകാരന്‍ ചോദിക്കുന്നു. താൻ എന്താണ് ചെയ്യുന്നതെന്നും എവിടേക്കാണ് പോകുന്നതെന്നും ട്രാക്ക് ചെയ്യാൻ വേണ്ടി അച്ഛനാണ് സിസിടിവി തലയില്‍ സ്ഥാപിച്ചതെന്ന് അതിന് അവള്‍ മറുപടി പറയുന്നു.

Also Read: ഫോർഡ് തമിഴ്നാട്ടിലേക്ക് തിരിച്ചെത്തുമോ? ഫോർഡ് ഉദ്യോഗസ്ഥരെ കണ്ട് മുഖ്യമന്ത്രി

സിസിടിവി തലയില്‍ സ്ഥാപിക്കുന്നതിനെ എതിർത്തോ എന്ന് അയാള്‍ ചോദിക്കുമ്പോള്‍ ഒറ്റ വാക്കില്‍ ഇല്ല എന്ന മറുപടിയാണ് പെണ്‍കുട്ടിയുടേത്. ഈ സിസിടിവി ദൃശ്യങ്ങൾ തനിക്ക് സംരക്ഷണം ഉറപ്പാക്കുന്നുണ്ടെന്നും കാമറയിലൂടെ അച്ഛൻ തന്‍റെ സെക്യൂരിറ്റി ഗാർഡായി നിൽക്കുന്നുണ്ടെന്നും പെണ്‍കുട്ടി പറയുന്നു.

ഇത് നെക്സ്റ്റ് ലെവൽ സെക്യൂരിറ്റി..!

കറാച്ചിയിലെ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ വളരെ ആശങ്കാജനകമാണെന്നും അടുത്തിടെ അവിടെ ഒരു സ്ത്രീ കൊല്ലപ്പെട്ടെന്നും അതിനാല്‍ സുരക്ഷിതരായിരിക്കാനാണ് തങ്ങൾ സിസിടിവി സ്ഥാപിച്ചതെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

Also Read: അജ്ഞാത രോഗം പടരുന്നു; പനിയ്ക്ക് സമാനം, 15 ആയി മരണം!

ഒപ്പം തന്‍റെ സുരക്ഷയെ കുറിച്ച് മാതാപിതാക്കള്‍ക്ക് നല്ല ബോധ്യമുണ്ടെന്നും പെണ്‍കുട്ടിപറയുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിരവധി പേരാണ് തങ്ങളുടെ അഭിപ്രായങ്ങളെഴുതാനെത്തിയത്. നെക്സ്റ്റ് ലെവൽ സെക്യൂരിറ്റി എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.

Top