ന്യൂഡൽഹി: ഹരിയാനയിൽ ഇവിഎം ക്രമക്കേട് നടന്നെന്ന കോൺഗ്രസിന്റെ ആരോപണം തള്ളി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർരാജീവ് കുമാർ. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ 100 ശതമാനം സുരക്ഷിതമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ.
വോട്ടിംഗ് മെഷീനുകളിൽ രാഷ്ട്രീയപാർട്ടികൾ ആരോപണമുന്നയിക്കുമ്പോൾ ജനങ്ങൾ മറുപടി നൽകുന്നത് വോട്ടിങ്ങിൽ പങ്കെടുത്ത് കൊണ്ടാണെന്നും രാജീവ് കുമാർ പറഞ്ഞു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്നായിരുന്നു കോൺഗ്രസ് ആരോപണം.