പാറ്റ്ന: ബിഹാറിലെ മുൻമന്ത്രിയും വികാസ് ശീൽ ഇൻസാൻ പാർട്ടി അധ്യക്ഷനുമായ മുകേഷ് സാഹ്നിയുടെ അച്ഛന്റെ കൊലപാതകത്തിൽ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു. കാസിം അൻസാരിയെ ബിഹാർ പോലീസ് ദാർഭംഗയിൽ വച്ചാണ് പിടികൂടിയത്.
പ്രതി കുറ്റം സമ്മതിച്ചു, പ്രതിയുമായി കൊല്ലപ്പെട്ട ജിതൻ സാഹ്നിക്ക് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു, ഇത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ബിഹാർ പോലീസ് അറിയിച്ചു. പ്രത്യേക അന്വേഷണ സംഘം കേസുമായി ബന്ധപ്പെട്ട് 4 പേരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.