കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ആര്‍ ജി കര്‍ ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍
അറസ്റ്റിലായ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ കസ്റ്റഡി കാലാവധി നീട്ടി. മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡി നീട്ടിയിരിക്കുന്നത്.
സിബിഐ അന്വേഷണത്തെ മനഃപ്പൂര്‍വം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പേരിലാണ് മുന്‍ പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തത്. ഡോക്ടറുടെ കൊലപാതകത്തില്‍ തെളിവുകള്‍ നഷ്ടമാക്കിയത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ സന്ദീപ് ഘോഷിനെതിരെയുണ്ട്.എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസം വരുത്തിയതിന് താലാ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ അഭിജിത് മൊണ്ടലയും അറസ്റ്റിലായിട്ടുണ്ട്. ഇരുവരുടെയും കസ്റ്റഡി കാലാവധിയാണ് മൂന്ന് ദിവസത്തേക്കാണ് നീട്ടിയിരിക്കുന്നത്.
ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടിലും മുന്‍ പ്രിന്‍സിപ്പലിന് ബന്ധമുണ്ട്. അതേസമയം ആര്‍ജി കര്‍ ആശുപത്രിയില്‍ 38 ദിവസമായി തുടരുന്ന പിജി ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചേക്കും. ജൂനിയര്‍ ഡോക്ടര്‍മാരുടെയും ബംഗാളിലെ സംയുക്ത പിജി ഡോക്ടര്‍മാരുടെയും യോഗങ്ങള്‍ക്ക് ശേഷമാണ് അന്തിമ തീരുമാനം ഉണ്ടാവുക.