കൊല്ലം: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. അസൈന്‍മെന്റുകള്‍ നല്‍കാത്ത പഠിതാക്കളുടെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. ബി.എ. അറബിക് /ഇംഗ്ലീഷ്/ഹിന്ദി/മലയാളം/സംസ്‌കൃതം യു.ജി. പ്രോഗ്രാമുകളുടെയും എം.എ. ഇംഗ്ലീഷ്/മലയാളം പി.ജി. പ്രോഗ്രാമുകളുടെയും ഒന്നാംസെമസ്റ്റര്‍ മേയ് 2024 സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് എന്നീ പരീക്ഷകളുടെയും ഫലമാണ് പ്രസിദ്ധീകരിച്ചത്.
പരീക്ഷാഫലം വിവിധ ലേണര്‍ സപ്പോര്‍ട്ട് സെന്ററുകളുടെ ക്രമത്തില്‍ www.sgou.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. കോഴ്‌സ് തിരിച്ചുള്ള മാര്‍ക്കുകള്‍ https://dms.sgou.ac.in/ciep/public/learner-irs-gradecard എന്ന ലിങ്കില്‍നിന്നു ലഭിക്കും. സെമസ്റ്റര്‍ ഗ്രേഡ് കാര്‍ഡുകള്‍ പഠിതാക്കളുടെ ലോഗിനില്‍നിന്ന് സര്‍വകലാശാലാ അറിയിപ്പ് ലഭിച്ചതിനുശേഷം ഡൗണ്‍ലോഡ് ചെയ്യാം.
Also Read: നവോദയയിൽ പ്രവേശനം ആരംഭിച്ചു
പുനര്‍മൂല്യനിര്‍ണയം (യു.ജി. പ്രോഗ്രാമുകള്‍ക്ക് മാത്രം), ഉത്തരക്കടലാസിന്റെ പകര്‍പ്പ് എന്നിവയ്ക്ക് erp.sgou.ac.in ലെ ലേണര്‍ ഡാഷ്ബോര്‍ഡിലൂടെ ഫീസ് അടച്ച് ഓണ്‍ലൈനായി 18 വരെ അപേക്ഷിക്കാം. അതേസമയം, ഉത്തരക്കടലാസുകളുടെ പകര്‍പ്പ് ലഭിച്ചശേഷം പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാന്‍ അവസരമുണ്ടാകില്ലെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.