കര്‍ണാടക: അപകട മേഖലയില്‍ വ്യാപക പരോശോധന തുടരുകയാണ്. കൂടുതല്‍ പരിശോധനയ്ക്കായി ഹിറ്റാച്ചി ബൂം എക്‌സവേറ്റര്‍ അങ്കോലയില്‍ എത്തിയെന്ന് പോലീസ് സ്ഥിരീകരിച്ചു. ഏകദേശം അര മണിക്കൂറിനുള്ളില്‍ തന്നെ എക്‌സവേറ്റര്‍ സംഭവസ്ഥലത്ത് എത്തിച്ചേരും. ഒരു എക്‌സ്‌കവേറ്ററാണ് ഇപ്പോള്‍ എത്തുക, ആവശ്യമെങ്കില്‍ ഒന്നുകൂടി നാളെയുടെ എത്തിക്കും.സ്നിഫര്‍ ഡോഗുകളെ ഉപയോഗിച്ചും പരിശോധന നടക്കുന്നുണ്ട്. ബൂം സ്‌കവേറ്റർ ഉപയോഗിച്ച് 60 അടി വരെ ആഴത്തിലുള്ള പരോശോധന സാധ്യമാകും.