CMDRF

ഇഞ്ചി അധികമായി ഉപയോഗിക്കാറുണ്ടോ? അറിയാം പാർശ്വഫലങ്ങൾ

ഇഞ്ചി ചിലർക്ക് അലർജിയുണ്ടാക്കും. ഇഞ്ചി ചായ കുടിച്ചതിന് ശേഷം വായിലോ വയറ്റിലോ തടിച്ചുപൊങ്ങുകയോ അസ്വസ്ഥതയോ ഉണ്ടാക്കും

ഇഞ്ചി അധികമായി ഉപയോഗിക്കാറുണ്ടോ? അറിയാം പാർശ്വഫലങ്ങൾ
ഇഞ്ചി അധികമായി ഉപയോഗിക്കാറുണ്ടോ? അറിയാം പാർശ്വഫലങ്ങൾ

യറുമായി ബന്ധപ്പെട്ട അസുഖങ്ങൾ, ഓക്കാനം തുടങ്ങിയ രോഗങ്ങൾക്ക് വർഷങ്ങളായി ഉപയോഗിച്ചുവരുന്ന ഒറ്റമൂലിയാണ് ഇഞ്ചി. ഭക്ഷണം പാകം ചെയ്യുന്നതിലും മരുന്നുകളിലും ഇഞ്ചി ഉപയോഗിക്കാറുണ്ട്. ചിലര്‍ സ്ഥിരമായി ഇഞ്ചിച്ചായയും ഇഞ്ചിയിട്ട വെള്ളവുമെല്ലാം കുടിക്കാറുണ്ട്. ഇഞ്ചി ഇല്ലാത്ത അടുക്കളപുറങ്ങൾ കുറവാണ്. പ്രമേഹം, കാൻസർ, പ്രമേഹം എന്നിവയുടെ അപകടസാധ്യത കുറക്കാനും സന്ധിവാതം, വീക്കം, അണുബാധകൾ എന്നിവ തടയാനോ ഭേദമാക്കാനോ സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ടെന്നും വിദഗ്ധർ പറയുന്നു. എന്നാൽ മറ്റെല്ലാത്തിനെയും പോലെ തന്നെ ഇഞ്ചിയുടെ അമിത ഉപയോഗവും ദോഷമാണ്.

Also Read: അമിതമായി മധുരം കഴിക്കാൻ തോന്നാറുണ്ടോ..?

ഇഞ്ചി ആന്റി- ഇൻഫ്‌ളമേറ്ററി ഗുണങ്ങൾക്ക് പേര് കേട്ടതാണെങ്കിലും പതിവായി ഇഞ്ചി കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. രക്തം കട്ടപിടിപ്പിക്കാനുള്ള സാധ്യത കൂട്ടുന്നു. ആസ്പിരിൻ പോലുള്ള മരുന്നുകൾ കഴിക്കുന്നവരിൽ രക്തസ്രാവം വർദ്ധിപ്പിക്കുന്നതിനും ഇഞ്ചി കാരണമാകുന്നു. ദഹന സംബന്ധമായ പ്രശ്‌നങ്ങൾ കുറയ്‌ക്കാൻ ഇഞ്ചി കഴിക്കുന്നത് നല്ലതാണെന്ന് ആരോഗ്യവിദ്ധർ പറയാറുണ്ട്. എന്നാൽ ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പതിവായി ഇഞ്ചി കഴിക്കുന്നത് വിപരീത ഫലമുണ്ടാക്കാൻ ഇടയുണ്ട്. നെഞ്ചെരിച്ചിൽ, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങളിലേക്കിത് വഴിവക്കുന്നു. പതിവായി ഇഞ്ചി കഴിക്കുന്നത് അൾസർ രോഗ സാധ്യതയും വർദ്ധിപ്പിക്കുന്നു.

Also Read: ജലദോഷത്തിനും ചുമയ്ക്കും തുളസിയില ഇങ്ങനെ ഉപയോഗിക്കൂ!

അമിതമായ അളവിൽ ഇഞ്ചി കഴിക്കുന്നത് ഗർഭിണികൾക്ക് പലവിധത്തിലുള്ള പ്രശ്‌നങ്ങൾക്കിടയാക്കുന്നു. ഭ്രൂണത്തിന്റെ വികാസത്തെ ഇത് ബാധിച്ചേക്കാം. ചിലരിൽ ഗർഭം അലസി പോകുന്നതിലേക്കടക്കം ഇതെത്തിച്ചേക്കും. ഇഞ്ചി ചേർത്ത ചായ സ്ഥിരമായി കുടിക്കുന്നവർ ധാരാളമുണ്ട്. ഇത് അമിതമായാല്‍ നെഞ്ചെരിച്ചിൽ,വയറുവേദന തുടങ്ങിയ എന്നിവ അനുഭവപ്പെടാം. ഇഞ്ചി ദഹനവ്യവസ്ഥയെ സഹായിക്കുമെങ്കിലും വെറും വയറ്റിൽ ഇഞ്ചി അമിതമായി കഴിച്ചാൽ വയറിളക്കം പോലുള്ള അസ്വസ്ഥതകൾക്ക് കാരണമാകും.

ഇഞ്ചി ചിലർക്ക് അലർജിയുണ്ടാക്കും. ഇഞ്ചി ചായ കുടിച്ചതിന് ശേഷം വായിലോ വയറ്റിലോ തടിച്ചുപൊങ്ങുകയോ അസ്വസ്ഥതയോ ഉണ്ടാക്കും. ചിലർക്ക് ചർമ്മത്തിന്റെ ചുവപ്പും കടുത്ത ചൊറിച്ചിലും അനുഭവപ്പെടാം. ഇത് കൃത്യമായി ചികിത്സിച്ച് മാറ്റണം.

Top