ഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി. തിഹാർ ജയിലിൽ കഴിയുന്ന കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി ഓഗസ്റ്റ് എട്ടുവരെ നീട്ടി. സിബിഐ കേസിൽ ഡൽഹി റോസ് അവന്യു കോടതിയുടേതാണ് ഉത്തരവ്. തിഹാർ ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് കെജ്രിവാളിനെ ഹാജരാക്കിയത്.
കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്തതിനെതിരെ കെജ്രിവാളിൻ്റെ ഹർജിയിൽ നിന്നുള്ള ചില നിയമപരമായ ചോദ്യങ്ങൾ വിശാല ബെഞ്ചിന് വിടേണ്ടതുണ്ടെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. കെജ്രിവാളിനൊപ്പം മനീഷ് സിസോദിയയുടെയും ബിആർഎസ് നേതാവ് കെ. കവിതയുടെയും കസ്റ്റഡി കാലാവധിയും നീട്ടിയിട്ടുണ്ട്. അതേസമയം, കെജ്രിവാളിന്റെ സ്ഥിര ജാമ്യാപേക്ഷയിൽ ജൂലൈ 29ന് സുപ്രീംകോടതി വാദം കേൾക്കും.