വര്‍ക്കലയില്‍ മയക്കുമരുന്ന് വേട്ടയുമായി എക്‌സൈസ്

വര്‍ക്കലയില്‍ മയക്കുമരുന്ന് വേട്ടയുമായി എക്‌സൈസ്
വര്‍ക്കലയില്‍ മയക്കുമരുന്ന് വേട്ടയുമായി എക്‌സൈസ്

തിരുവനന്തപുരം: വര്‍ക്കലയില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട. 9.76ഗ്രാം ബ്രൗണ്‍ഷുഗറുമായി രണ്ട് അസം സ്വദേശികള്‍ പിടിയിലായി. മുഹമ്മദ് കിതാബ് അലി, ജഹാംജിര്‍ ആലം എന്നിവരാണ് വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് പിടിയിലായത്. തിരുവനന്തപുരം എക്‌സൈസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് മയക്കുമരുന്നുമായി വന്ന യുവാക്കളെ വര്‍ക്കല എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വര്‍ക്കല എക്സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സജീവ് വിയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ തിരുവനന്തപുരം സൈബര്‍ സെല്‍ ഇന്‍സ്പെക്ടര്‍ അജയകുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സെബാസ്റ്റ്യന്‍, വിജയകുമാര്‍ പിഒ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രിന്‍സ് ടി എസ്, രാഹുല്‍ ആര്‍, ദിനു പി ദേവ്, പ്രവീണ്‍.പി, നിഖില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അതിനിടെ പാലക്കാട് ഒലവക്കോട് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ 34.1 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജി പോളും പാര്‍ട്ടിയും ആര്‍പിഎഫും ചേര്‍ന്നു സംയുക്തമായി പാലക്കാട് റെയില്‍വേ ജംഗ്ഷനിലെ പ്ലാറ്റ്‌ഫോമിലും, ട്രെയിനുകളിലും പരിശോധന നടത്തവേ ആണ് രണ്ടു ഷോള്‍ഡര്‍ ബാഗുകളിലും രണ്ടു ട്രാവലര്‍ ബാഗുകളിലുമായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവ് എത്തിച്ചതാരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Top