CMDRF

പുരുഷ ബാഡ്മിൻറണിൽ ആവേശപ്പോര്; സെമിയിൽ അടിക്ക് തിരിച്ചടി, കൂടെ ആരാധകരും

പുരുഷ ബാഡ്മിൻറണിൽ ആവേശപ്പോര്; സെമിയിൽ അടിക്ക് തിരിച്ചടി, കൂടെ ആരാധകരും
പുരുഷ ബാഡ്മിൻറണിൽ ആവേശപ്പോര്; സെമിയിൽ അടിക്ക് തിരിച്ചടി, കൂടെ ആരാധകരും

പാരിസ്: ഒളിമ്പിക്സ് പുരുഷ ബാഡ്മിൻറണിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നും ഡെൻമാർക്കിൻറെ വിക്റ്റർ അക്സെൽസനും തമ്മിൽ മികച്ച പോരാട്ടം. ആദ്യ സെറ്റ് അവസാനിക്കുമ്പോൾ തന്നെ ലക്ഷ്യ സെന്നിൻറെ 20 പോയന്റിനെതിരെ 22 പോയന്റുമായി അക്സെൽസൻ മുന്നിട്ട് നിൽക്കുന്നു. അതേസമയം മികച്ച കോൺഫിഡെൻസോടെ മത്സരിച്ച ലക്ഷ്യ സെന്നിന് അവസാന നിമിഷം താളം നഷ്ടപ്പെടുകയായിരുന്നു.

തുടക്കം തൊട്ട് തീപാറിയ സൂപ്പർ മത്സരത്തിൽ ഇരുവരും കട്ടക്ക് നിൽക്കുകയാണ്. സ്മാഷിന് സ്മാഷ് കൊണ്ട് തന്നെ നേരിടാനാണ് ഇന്ത്യയുടെ ലക്ഷ്യ സെന്നിൻറെയും ഡെൻമാർക്കിൻറെ വിക്റ്റർ അക്സെൽസൻറെയും തീരുമാനം. അതേസമയം ഇരുവരുടെയും മികച്ച പ്രകടനത്തോടൊപ്പം കാണികളും ഒരുമിക്കുന്നുണ്ട്. ലക്ഷ്യ സെന്നിനും ഇന്ത്യക്കും ആർപ്പ് വിളിച്ച് ഒരുപാട് ആരാധകർ മത്സരം കാണാനെത്തിയിട്ടുണ്ട്. അപ്പുറെ ഡെൻമാർക്ക് ആരാധകരും കട്ടക്ക് കട്ടക്കുണ്ട്. നിലവിൽ ആവേശകരമായ മത്സരം രണ്ടാം സെറ്റിലേക്ക് നീങ്ങുകയാണ്. ഇന്ത്യക്ക് വേണ്ടി ആദ്യമായാണ് പുരുഷ ബാഡ്മിൻറണിൽ ഒരു താരം സെമിഫൈനൽ കളിക്കുന്നത്.

Top