കോഴിക്കോട്: രാജ്യത്തെ മുൻനിര ടെലികമ്മ്യൂണിക്കേഷൻ സേവനദാതാക്കളിൽ ഒന്നായ ഭാരതി എയർടെൽ കേരളത്തിലെ 14 ജില്ലകളിലും ഹോം വൈ-ഫൈ സേവനം വിപുലീകരിച്ചു. ഈ വിപുലീകരണം സംസ്ഥാനത്ത് 57 ലക്ഷം പുതിയ കുടുംബങ്ങളെ കൂടി ഹോം വൈ-ഫൈ സംവിധാനത്തിൽ ഉൾക്കൊള്ളാൻ സഹായിക്കുന്ന തരത്തിലുള്ളതാണ് എന്നും കമ്പനി അറിയിച്ചു.
എയർടെൽ വൈ-ഫൈ ഉപയോഗിച്ച് ഒരു ഉപഭോക്താവിന് അതിവേഗ വയർലസ് ഇൻറർനെറ്റ് സേവനം മാത്രമല്ല, അൺലിമിറ്റഡ് സ്ട്രീമിംഗ്, 22 ഒടിടി സേവനങ്ങൾ, 350ലധികം ടിവി ചാനലുകൾ ഉൾപ്പെടെയുള്ള മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭിക്കും. എയർടെൽ താങ്ക്‌സ് ആപ്പ് ഉപയോഗിച്ചോ 8130181301 എന്ന നമ്പറിൽ വിളിച്ചോ ഉപഭോക്താക്കൾക്ക് എയർടെൽ വൈഫൈ ബുക്ക് ചെയ്യാം.
കേരളത്തിൻറെ എല്ലാ മുക്കിലും മൂലയിലും എയർടെൽ വൈ-ഫൈ എത്തിയെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഭാരതി എയർടെൽ കേരള വിഭാഗം സിഒഒ അമിത് ഗുപ്ത പറഞ്ഞു. എയർടെൽ വൈ-ഫൈ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് 22 ഒടിടികളിലേക്കും 350 ടെലിവിഷൻ ചാനലുകളിലേക്കും വിശ്വസനീയമായ ഹൈ-സ്പീഡ് വയർലെസ് വൈ-ഫൈ സേവനത്തിലേക്കും ആക്സസ് ഉൾപ്പെടെ ഒരു മാസം 599 രൂപയ്ക്ക് വിവിധ വിനോദ ഓപ്ഷനുകൾ അൺലോക്ക് ചെയ്യാൻ കഴിയും. കേരളത്തിലെ ഉപഭോക്താക്കൾക്ക് മനോരമ മാക്സ്, സൺ നെക്‌സ്റ്റ് , ഏഷ്യാനെറ്റ്, മനോരമ ന്യൂസ്, സൂര്യ ടിവി തുടങ്ങിയ മുൻനിര ചാനലുകളുൾപ്പെടെയുള്ളവ പരിധിയില്ലാതെ ആസ്വദിക്കാവുന്നതാണ്.