CMDRF

ഇന്ത്യ- വിയറ്റ്‌നാം ബന്ധം വിപുലീകരിക്കാനൊരുങ്ങി പ്രധാനമന്ത്രി

ഇന്ത്യ- വിയറ്റ്‌നാം ബന്ധം  വിപുലീകരിക്കാനൊരുങ്ങി പ്രധാനമന്ത്രി
ഇന്ത്യ- വിയറ്റ്‌നാം ബന്ധം  വിപുലീകരിക്കാനൊരുങ്ങി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: തന്ത്രപരമായ ബന്ധം വിപുലീകരിക്കാനൊരുങ്ങി ഇന്ത്യയും വിയറ്റ്നാമും. ഞങ്ങളുടെ തന്ത്രപരമായ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് പുതിയ പ്രവര്‍ത്തന പദ്ധതി സ്വീകരിച്ചതായി പ്രധാനമന്ത്രി മോദിയും വിയറ്റ്‌നാമീസ് പ്രധാനമന്ത്രി ഫാം മിന്‍ ചിനും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

വ്യാഴാഴ്ച ന്യൂഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി മോദി വിയറ്റ്‌നാമീസ് പ്രധാനമന്ത്രി ഫാം മിന്‍ ചിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും വിയറ്റ്നാമും നിരവധി ധാരണാപത്രങ്ങളിലും ഒപ്പുവെച്ചിട്ടുണ്ട്. നിലവിലെ 15 ബില്യണ്‍ ഡോളറില്‍ നിന്ന് വ്യാപാരം കൂടുതല്‍ ഉയര്‍ത്തും. സ്വതന്ത്രവും നിയമാധിഷ്ഠിതവും സമൃദ്ധവുമായ ഇന്തോ-പസഫിക്കിനായി ഇരുപക്ഷവും സഹകരണം തുടരുമെന്ന് മോദി പറഞ്ഞു.

സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി പട്രോളിംഗ് ബോട്ടുകള്‍ക്കായി ഇന്ത്യ വിയറ്റ്‌നാമിന് 2,400 കോടി രൂപയുടെ സഹായം നല്‍കും. അതിനിടെ, മധ്യ വിയറ്റ്നാമിലെ ഉപേക്ഷിക്കപ്പെട്ടതും ഭാഗികമായി നശിച്ചതുമായ ഹിന്ദു ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനായി ഇന്ത്യയും വിയറ്റ്നാമും തമ്മില്‍ താല്‍പര്യപത്രം ഒപ്പുവെച്ചു.

Top