CMDRF

പ്രവാസി മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

പ്രവാസി മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
പ്രവാസി മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: ജോലിക്കിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ തകഴി സ്വദേശി സുധീപ് കൃഷ്ണന്‍ (49) ആണ് കുഴഞ്ഞുവീണ് മരിച്ചത്. സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ ഗള്‍ഫ് ഏഷ്യ കോണ്‍ട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരന്‍ ആണ് സുദീപ്.

ജോലിക്കിടെ കുഴഞ്ഞുവീണ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജുബൈല്‍ അല്‍ മന ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടി തുടങ്ങിയതായി കമ്പനി അധികൃതര്‍ അറിയിച്ചു. ഭാര്യ: ദേവി.

Top