റാസല്‍ഖൈമ: പ്രവാസി മലയാളി യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട അങ്ങാടിക്കല്‍ കൊന്നമത്ത് രാഘവന് ഉണ്ണിത്താന്റെ മകന് ബിനുകുമാര്‍ (48) ആണ് നിര്യാതനായത്.റാക് ഇന്ത്യന്‍ പബ്ലിക് ഹൈസ്കൂള്‍ അധ്യാപകനായിരുന്നു ഇദ്ദേഹം റാസല്‍ഖൈമയില്‍ വെച്ചാണ് മരണമടഞ്ഞത്. ജോലി രാജിവെച്ച് യൂറോപ്പിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് ബിനുകുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. മാതാവ്: പൊന്നമ്മ. ഭാര്യ: ലതി ബിനുകുമാര്‍. മക്കള്‍: ദേവു ബിനുകുമാര്‍, ദയ ബിനുകുമാര്‍.