പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

അബ്ദു റസാഖ് (49) ആണ് ഞായറാഴ്ച റിയാദ് ശുമൈസി ആശുപത്രിയിൽ മരിച്ചത്

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. പാലക്കാട്‌ എരിമയൂർ കുനിശ്ശേരി പന്നിക്കോട് റസാഖ് മൻസിൽ അബ്ദു റസാഖ് (49) ആണ് ഞായറാഴ്ച റിയാദ് ശുമൈസി ആശുപത്രിയിൽ മരിച്ചത്. റിയാദിൽ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. പിതാവ്: ശൈഖ് മുസ്തഫ, മാതാവ്: ശരീഫ, ഭാര്യ: സജിന, മക്കൾ: റംസീന, ഫർസാന, ശരീഫ. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. അതിനാവശ്യമായ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാൻ റിയാദിലുള്ള സഹോദരൻ ഹമീദ് ബഷീറിനെ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിെൻറ നേതൃത്വത്തിൽ സഹായിക്കുന്നു.

Top