പ്രവാസി മലയാളി റിയാദിൽ മരിച്ചു

മീൻ കടയിൽ ജോലി ചെയ്യുകയായിരുന്നു ഷജീം

പ്രവാസി മലയാളി റിയാദിൽ മരിച്ചു
പ്രവാസി മലയാളി റിയാദിൽ മരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു. തിരുവനന്തപുരം പൂവച്ചൽ സ്വദേശി ഷജീം (43) ആണ് മരിച്ചത്. സൗദി തെക്കുകിഴക്കൻ പ്രവിശ്യയിലെ അൽ ബാഹയിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും അവിടെ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു.

മീൻ കടയിൽ ജോലി ചെയ്യുകയായിരുന്നു ഷജീം. ഭാര്യ: നജീമ, മക്കൾ: അഫസൽ, മുഹമ്മദ്‌ റയ്യാൻ. പിതാവ്: മീര സാഹിബ്,‌ മാതാവ്: സുബൈദ ബീവി. മൃതദേഹം അൽബാഹ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Top