റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ പ്രവാസി മലയാളി നിര്യാതനായി. പാലക്കാട് ഷൊർണൂർ കനയം സ്വദേശി വെട്ടിക്കാട്ടിൽ മുഹമ്മദ് അഷ്‌റഫ് (46) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. റിയാദിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. നെഞ്ചു വേദനയെ തുടർന്ന് റിയാദ് കിങ് അബ്ദുല്ല റോഡിലെ ഡോ. ഫഖീഹ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. റിയാദിൽ ഡ്രൈവറായാണ് അഷ്‌റഫ് ജോലി ചെയ്തിരുന്നത്.
മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനായി സഹോദരൻ ഉസ്മാൻ, റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ഭാരവാഹികളായ റിയാസ് തിരൂർക്കാട്, സുൽത്താൻ കാവന്നൂർ, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ നടപടി പുരോഗമിക്കുന്നു. പിതാവ് – അബ്ദുസലാം (പരേതൻ), മാതാവ് – ആസ്യ, ഭാര്യ – സീനത്ത്, മക്കൾ – മുഹമ്മദ് അർഷാദ്, മുഹമ്മദ് അനാൻ, മുഹമ്മദ് മുസ്തഫ.