CMDRF

പ്രവാസി മലയാളി റിയാദില്‍ മരിച്ചു

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പൂർത്തിയാക്കി വരികയാണ്

പ്രവാസി മലയാളി റിയാദില്‍ മരിച്ചു
പ്രവാസി മലയാളി റിയാദില്‍ മരിച്ചു

റിയാദ്: പ്രവാസി മലയാളി ഹൃദയാഘാതം മൂലം റിയാദില്‍ നിര്യാതനായി. 20 വര്‍ഷമായി ബഡ്ജറ്റ് റെന്റ് എ കാര്‍ കമ്പനിയില്‍ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്ന പാലക്കാട് കൊല്ലങ്കോട് വടവന്നൂര്‍ പൂങ്കുനി സ്വദേശി അബ്ദുല്‍ ഗഫൂര്‍ (47) ആണ് മലസ് ഉബൈദ് ആശുപത്രിയില്‍ മരിച്ചത്.

പിതാവ്: അസീസ് മുഹമ്മദ് (പരേതന്‍), മാതാവ്: സിറാജൂന്നീസ, ഭാര്യ: സാജിദ, മക്കള്‍: നിഹലാ പര്‍വീന്‍, സനം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് മുഹമ്മദ് ശാക്കിറിന് സഹായമായി റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ഭാരവാഹികളായ റഫീഖ് പുല്ലൂര്‍, ജാഫര്‍ വീമ്പൂര്‍ എന്നിവര്‍ രംഗത്തുണ്ട്.

Top