പ്രവാസി മലയാളി സൗദിയിൽ മരിച്ചു

ബുറൈദ ഉനൈസയിലെ ഒരു കമ്പനിയിൽ കഴിഞ്ഞ 24 വർഷമായി പ്ലമ്പറായി ജോലി ചെയ്യുകയായിരുന്നു

പ്രവാസി മലയാളി സൗദിയിൽ മരിച്ചു
പ്രവാസി മലയാളി സൗദിയിൽ മരിച്ചു

റിയാദ്: ഹൃദയാഘാതം മൂലം റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി ആദിനാട് വീണാഭവനിൽ വേണു (58)ആണ് മരിച്ചത്. ബുറൈദ ഉനൈസയിലെ ഒരു കമ്പനിയിൽ കഴിഞ്ഞ 24 വർഷമായി പ്ലമ്പറായി ജോലി ചെയ്യുകയായിരുന്നു.

മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നു വരികയാണ്. വീണാഭവനിൽ രാഘവന്റെയും കുഞ്ഞുലക്ഷ്മിയുടെയും മകനാണ്. ഭാര്യ: വി. മണി. മക്കൾ: വീണ, വിപിൻ.

Top