പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് കാലാവധി മൂന്ന് വര്‍ഷമാക്കി

പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ കുവൈത്ത് മൊബൈല്‍ ഐഡി ആപ്പില്‍ ഡിജിറ്റലായി തുടരും

പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് കാലാവധി മൂന്ന് വര്‍ഷമാക്കി
പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് കാലാവധി മൂന്ന് വര്‍ഷമാക്കി

കുവൈത്ത്: കഴിഞ്ഞ വര്‍ഷം ലൈസന്‍സ് അനുവദിക്കുന്നത് ഒരു വര്‍ഷത്തേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. അതേസമയം, പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ കുവൈത്ത് മൊബൈല്‍ ഐഡി ആപ്പില്‍ ഡിജിറ്റലായി തുടരും. ഫിസിക്കല്‍ കാര്‍ഡ് പ്രിന്റ് ചെയ്യാതെ ഇവ ഉപയോഗിക്കാമെന്ന് ട്രാഫിക് ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് അറിയിച്ചു.

നേരത്തേ മൂന്ന് വര്‍ഷത്തേക്കാണ് പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചിരുന്നത്. ഇത് പിന്നീട് ഒരു വര്‍ഷത്തേക്കായി കുറക്കുകയായിരുന്നു. ദീര്‍ഘകാലത്തേക്ക് ലൈസന്‍സ് എടുക്കുന്നവര്‍ തൊഴില്‍ മാറിയാലും ലൈസന്‍സ് റദ്ദാക്കാത്തതിനെത്തുടര്‍ന്നായിരുന്നു നടപടി.

Also Read:യുഎഇയിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും

2015വരെ രാജ്യത്ത് 10 വര്‍ഷത്തേക്കായിരുന്നു ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചിരുന്നത്. പിന്നീടത് ഒരു വര്‍ത്തേക്കായി ചുരുക്കുകയും കോവിഡിന്റെ പശ്ചാത്തലത്തില്‍ മൂന്നു വര്‍ഷത്തേക്കാക്കുകയുമായിരുന്നു. ഇതാണ് പിന്നീട് ഒരു വര്‍ഷത്തേക്കായി ചുരുക്കിയത്. രാജ്യത്ത് പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ കുറഞ്ഞത് രണ്ടു വര്‍ഷം ജോലി ചെയ്യുകയും കുറഞ്ഞത് 600 ദിനാര്‍ ശമ്പളവും ബിരുദവും അനിവാര്യമാണ്. ലൈസന്‍സിന് അപേക്ഷിക്കുന്ന സമയത്തുള്ള ഈ യോഗ്യതകള്‍ പിന്നീട് നഷ്ടപ്പെട്ടാല്‍ ലൈസന്‍സ് സറണ്ടര്‍ ചെയ്യണം. എന്നാല്‍ പലരും ലൈസന്‍സ് റദ്ദാക്കാറില്ല. ഇത്തരക്കാരെ പിടികൂടി ലൈസന്‍സ് അധികൃതര്‍ റദ്ദാക്കുന്നുണ്ട്. ആയിരക്കണക്കിന് പ്രവാസികളുടെ ലൈസന്‍സുകളാണ് ഇത്തരത്തില്‍ അധികൃതര്‍ റദ്ദാക്കിയത്.

പ്രവാസികള്‍ ലൈസന്‍സ് പുതുക്കുന്നതിന് സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹല്‍ വഴിയോ, ആഭ്യന്തര മന്ത്രാലയം വെബ്‌സൈറ്റ് വഴിയോ അപേക്ഷിക്കണം. ലൈസന്‍സുകള്‍ പുതുക്കിയാല്‍ മൈ ഐഡന്റിറ്റി ആപ്പ് വഴി സാധുത പരിശോധിച്ച് ഉറപ്പുവരുത്താം.

Top