പാലക്കാട്: ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. പിരായിരിയിലെ ദളിത് കോൺഗ്രസ് നേതാവ് കെ.എ സുരേഷ് പാർട്ടി വിടുമെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഷാഫിയുടെ ഏകാധിപത്യ നിലപാടിൽ പ്രതിക്ഷേധിച്ചാണ് നടപെടിയെന്ന് സുരേഷ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു . പാലക്കാട്ടെ ഇടതു സ്ഥാനാർത്ഥി പി.സരിന് വേണ്ടി പ്രവർത്തിക്കുമെന്നും സുരേഷ് വ്യക്തമാക്കി.
അതേസമയം, പിരായിരി കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജി.ശശിയും ഭാര്യ സിതാരയും പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി ഡോ. പി. സരിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. പി.സരിനെ പിന്തുണക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് സിതാരയും ജി.ശശിയും വ്യക്തമാക്കി.
Also Read: ‘ഒന്നും ബേജാറാവണ്ട, ഞാന്‍ വന്നിട്ട് തിരിച്ചടിക്കാം’; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കെ സുധാകരന്‍
ഷാഫി പറമ്പിലിന്റെ നിലപാടിൽ പലർക്കും എതിർപ്പുണ്ടെന്നും ആരും പരസ്യമായി നിലപാട് പറയുന്നില്ലെന്നേ ഉള്ളൂവെന്നും ഇരുവരും പറഞ്ഞു. കുടുംബത്തിന് എൽഡിഎഫിന്റെ സംരക്ഷണം വേണ്ടെന്നും കോൺഗ്രസ് വിടാൻ ഉദ്ദേശമില്ലെന്നും അവർ വ്യക്തമാക്കി.