CMDRF

ആയുധ നിർമാണ ഫാക്ടറിയിൽ സ്ഫോടനം

ഫാക്ടറിയുടെ എഫ്-6 സെക്ഷനിലുള്ള ബിൽഡിങ് 200ലാണ് അപകടം സംഭവിച്ചത്.

ആയുധ നിർമാണ ഫാക്ടറിയിൽ സ്ഫോടനം
ആയുധ നിർമാണ ഫാക്ടറിയിൽ സ്ഫോടനം

ഭോപ്പാൽ: ആയുധ നിർമാണ ഫാക്ടറിയിൽ സ്ഫോടനം. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. അപകടത്തിൽ പത്തിലധികം പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെയാണ് സംഭവം. ഖമറിയയിലെ സെൻട്രൽ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓർഡ്നൻസ് ഫാക്ടറിയിലാണ് സ്ഫോടനം ഉണ്ടായത്.

ഫാക്ടറിയുടെ എഫ്-6 സെക്ഷനിലുള്ള ബിൽഡിങ് 200ലാണ് അപകടം സംഭവിച്ചത്. ബോംബുകളും സ്ഫോടക വസ്തുക്കളും ഇവിടെ നിർമിക്കുന്നുണ്ട്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആയുധ നിർമാണ കേന്ദ്രമാണ് ജബൽപൂരിൽ പ്രവ‍ർത്തിക്കുന്നത്.

Top