ഡൽഹി: ഡൽഹിയിൽ സ്‌ഫോടനം. രോഹിണി പ്രശാന്ത് വിഹാറിലെ എസ്ആർപിഎഫ് സ്‌കൂളിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. ഇന്ന് രാവിലെ 7.45ഓടെയായിരുന്നു സംഭവം. സ്‌കൂളിന് സമീപത്തെ കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നാണ് സംശയം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അമിത് ഗോയൽ പറഞ്ഞു.
സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിശമന സേനയുടെ യൂണിറ്റുകളും പൊലീസും സ്ഥലത്തെത്തി. സ്‌ഫോടനം നടന്ന സ്ഥലത്ത് ഫോറൻസിക് പരിശോധന ആരംഭിച്ചു. വലിയ ശബ്ദത്തോടെയാണ് സ്‌ഫോടനമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.സ്‌കൂളിന്റെ ചുമരുകൾക്കും സമീപത്ത് നിർത്തിയിട്ടിരുന്ന കാറുകൾക്കും കേടുപാടുകളുണ്ടായിട്ടുണ്ട്.