കണ്ണൂര്‍: കണ്ണവം കോളയാട് നിര്‍മാണത്തിലിരിക്കുന്ന വീടിനരികെ സ്‌ഫോടകവസ്തു കണ്ടെത്തി. പന്നിപ്പടക്കം പോലുള്ള വസ്തുവാണെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടന ശേഷിയുള്ളതാണോയെന്ന് ബോംബ് സ്‌ക്വാഡ് പരിശോധിച്ച് വരികയാണ്. നെട്ടയിലാണ് സംഭവം, ഒരു ബക്കറ്റില്‍ അഞ്ച് സ്‌ഫോടക വസ്തുക്കളാണ് കണ്ടെത്തിയിട്ടുള്ളത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി വരികയായിരുന്നു.
എരിഞ്ഞോളിയില്‍ വയോധികന്‍ ബോംബ് പൊട്ടി മരിച്ചതിന് പിന്നാലെയാണ് ജില്ലയില്‍ പരിശോധന കര്‍ശനമാക്കിയത്. പാനൂര്‍, മട്ടന്നൂര്‍, കൂത്തുപറമ്പ് ഭാഗങ്ങളില്‍ പരിശോധന നടക്കുകയായിരുന്നു. ഇതിനിടെ കൂത്തുപറമ്പില്‍ ഒരു ക്ഷേത്രത്തിന്റെ സമീപത്തുനിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ ബോംബ് കണ്ടെടുത്തിരുന്നു.