കയറ്റുമതി വിലക്ക് മാറ്റി ബംഗ്ലാദേശ്

പശ്ചിമ ബംഗാളിൽ ദുർഗാപൂജയ്ക്ക് ഈ മത്സ്യം ഒരു വിഭവമായാണ് കണക്കാക്കുന്നത്

കയറ്റുമതി വിലക്ക് മാറ്റി ബംഗ്ലാദേശ്
കയറ്റുമതി വിലക്ക് മാറ്റി ബംഗ്ലാദേശ്

കൊൽക്കത്ത: ബംഗ്ലാദേശിലും ഇന്ത്യയിലും ഒരുപോലെ ജനപ്രിയമാണ് ഹിൽസ മത്സ്യം. പശ്ചിമ ബംഗാളിൽ ദുർഗാപൂജയ്ക്ക് ഈ മത്സ്യം ഒരു വിഭവമായാണ് കണക്കാക്കുന്നത്. അടുത്തിടെ ഭരണമാറ്റത്തിന് പിന്നാലെ ബംഗ്ലാദേശ് ഇന്ത്യയിലേക്കുള്ള ഹിൽസ മത്സ്യ കയറ്റുമതി വിലക്കിയിരുന്നു. പ്രാദേശികമായ ആവശ്യം കണക്കിലെടുത്താണ് വിലക്കെന്നായിരുന്നു ബംഗ്ലാദേശ് വിശദമാക്കിയത്. എന്നാൽ ശനിയാഴ്ച 3000 ടൺ ഹിൽസ മത്സ്യം കയറ്റി അയയ്ക്കാനുള്ള അനുമതിയാണ് ബംഗ്ലാദേശ് സർക്കാർ നൽകിയത്. ദുർഗാ പൂജയോടനുബന്ധിച്ച് 3,000 ടൺ കയറ്റുമതി ചെയ്യാൻ ബംഗ്ലാദേശിൻ്റെ വാണിജ്യ മന്ത്രാലയം അനുമതി നൽകിയത്. വരാനിരിക്കുന്ന ദുർഗാപൂജ ഉത്സവ വേളയിൽ ആവശ്യം നിറവേറ്റുന്നതിനായി 3,000 ടൺ ഹിൽസ മത്സ്യം ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാൻ ബംഗ്ലാദേശ് സർക്കാർ ശനിയാഴ്ച അനുമതി നൽകി.

നേരത്തെ അവാമി ലീഗ് നേതാവ് ഷെയ്ഖ് ഹസീന ഉത്സവ സീസണിൽ രാജ്യം ഇന്ത്യയിലേക്ക് പദ്മ ഇലിഷ് മീനുകൾ വലിയ രീതിയിൽ അയച്ചിരുന്നു. ലോകത്തിലെ ഹിൽസയുടെ 70 ശതമാനവും ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ബംഗ്ലാദേശ്. ബംഗ്ലാദേശിന്റെ ദേശീയ മത്സ്യം കൂടിയാണ് ഹിൽസ.നേരത്തെ ടീസ്റ്റ നദീജലം പങ്കിടൽ കരാറിലെ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് 2012ൽ ബംഗ്ലാദേശ് ഹിൽസ മത്സ്യത്തിന് കയറ്റുമതി നിരോധനം ഏർപ്പെടുത്തിയിരുന്നു. പിന്നീട് ഷെയ്ഖ് ഹസീനയുടെ ഇടപെടലാണ് പിന്നീട് കയറ്റുമതി സാധ്യമാക്കിയത്.

Top