ഖത്തര്‍ ടീമിലെ താരങ്ങളുടെ പ്രകടനത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച്; കോച്ച് ലോപസ്

ആ​ദ്യ ക​ളി തോ​റ്റു​വെ​ങ്കി​ലും ടീ​മി​ന്റെ ലോ​ക​ക​പ്പ് സാ​ധ്യ​ത​ക​ൾ നി​ല​നി​ൽ​ക്കു​ന്നു. ശേ​ഷി​ക്കു​ന്ന ഒ​മ്പ​ത് മ​ത്സ​ര​ങ്ങ​ൾ മു​ന്നി​ലു​ണ്ട്. അ​തി​നാ​യി ഒ​രു​ങ്ങു​ക​യാ​ണ് ല​ക്ഷ്യം -കോ​ച്ച് മാ​ർ​ക്വേ​സ് ലോ​പ​സ് പ​റ​ഞ്ഞു.

ഖത്തര്‍ ടീമിലെ താരങ്ങളുടെ പ്രകടനത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച്; കോച്ച് ലോപസ്
ഖത്തര്‍ ടീമിലെ താരങ്ങളുടെ പ്രകടനത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച്; കോച്ച് ലോപസ്

ദോഹ: ലോകകപ്പ് ഫുട്ബാള്‍ ഏഷ്യന്‍ മേഖലാ യോഗ്യത മൂന്നാം റൗണ്ടിലെ ആദ്യ മത്സരത്തില്‍ യു.എ.ഇയോട് തോറ്റുവെങ്കിലും അടുത്ത മത്സരത്തില്‍ ടീം ശക്തമായി തിരികെയെത്തുമെന്ന് കോച്ച് മാര്‍ക്വേസ് ലോപസ്. വ്യാഴാഴ്ച രാത്രിയില്‍ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3-1നായിരുന്നു ഖത്തറിന്റെ തോല്‍വി. കളിയുടെ ആദ്യ പകുതിയില്‍ ലീഡ് നേടി മുന്നില്‍ നില്‍ക്കുകയും, മികച്ച കളി പുറത്തെടുക്കുകയും ചെയ്തിട്ടും ടീം തോല്‍വി വഴങ്ങിയത് നിരാശപ്പെടുത്തിയതായി മത്സര ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കോച്ച് പറഞ്ഞു.

ആദ്യ പകുതിയില്‍ നേടിയ ലീഡും, മുന്‍തൂക്കവും രണ്ടാം പകുതിയില്‍ ഗോള്‍ വഴങ്ങിയതോടെ നഷ്ടമായി. ആദ്യ കളി തോറ്റുവെങ്കിലും ടീമിന്റെ ലോകകപ്പ് സാധ്യതകള്‍ നിലനില്‍ക്കുന്നു. ശേഷിക്കുന്ന ഒമ്പത് മത്സരങ്ങള്‍ മുന്നിലുണ്ട്. അതിനായി ഒരുങ്ങുകയാണ് ലക്ഷ്യം -കോച്ച് മാര്‍ക്വേസ് ലോപസ് പറഞ്ഞു. സെപ്റ്റംബര്‍ പത്തിന് ഉത്തര കൊറിയക്കെതിരെയാണ് ഖത്തറിന്റെ അടുത്ത മത്സരം. തോല്‍വിയുടെ ക്ഷീണത്തില്‍ തിരികെയെത്താന്‍ നിര്‍ണായകമാണ് ഗ്രൂപ്പിലെ രണ്ടാം അങ്കം. കൊറിയയിലാണ് മത്സരം. ഒക്ടോബര്‍ 10ന് കിര്‍ഗിസ്താനെതിരെയും, 15ന് തെഹ്‌റാനില്‍ ഇറാനെയും, നവംബര്‍ 14ന് ഉസ്ബകിസ്താനെയും നേരിടും. ടീമിലെ താരങ്ങളുടെ പ്രകടനത്തില്‍ കോച്ച് ലോപസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആദ്യ മത്സരത്തിലെ വീഴ്ചകള്‍ പരിഹരിച്ച് ശക്തമായി തിരികെയെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top