ഡൽഹി പൊലീസിന് സുപ്രീംക്കോടതിയുടെ നോട്ടീസ്

ഈ വർഷം ഡൽഹിയിലെ മലിനീകരണ തോത് എല്ലാ കാലത്തേക്കാളും ഉയർന്നിരിക്കുകയാണ്

ഡൽഹി പൊലീസിന് സുപ്രീംക്കോടതിയുടെ നോട്ടീസ്
ഡൽഹി പൊലീസിന് സുപ്രീംക്കോടതിയുടെ നോട്ടീസ്

ന്യൂഡൽഹി: ഡൽഹിയിൽ പടക്ക നിരോധനം നടപ്പാക്കാത്തതിൽ അതൃപ്തി അറിയിച്ച് സുപ്രീം കോടതി ഡൽഹി പൊലീസ് കമീഷണർക്ക് നോട്ടീസ് അയച്ചു.ഒരാഴ്ചയ്ക്കുള്ളിൽ സമ്പൂർണ പടക്ക നിരോധനത്തിനായി പൊലീസ് സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള സത്യവാങ്മൂലം സമർപ്പിക്കാൻ കമീഷണറോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

ദീപാവലിയോടനുബന്ധിച്ച് പടക്ക നിരോധനത്തിനായി പദ്ധതിയിട്ടിരുന്നെങ്കിലും വ്യാപകമായ രീതിയിൽ അത് നടപ്പാക്കിയിരുന്നില്ല എന്ന് പരാതിയുണ്ടായിരുന്നു. ഈ വർഷം ഡൽഹിയിലെ മലിനീകരണ തോത് എല്ലാ കാലത്തേക്കാളും ഉയർന്നിരിക്കുകയാണ്.ഈ വർഷം ഡൽഹിയിലെ മലിനീകരണ തോത് എക്കാലത്തെയും ഉയർന്ന നിലയിലാണ്.

ALSO READ: ഉത്തരാഖണ്ഡ് ബസ്സപകടം; മരണം 36 ആയി

ദീപാവലിയോട് അനുബന്ധിച്ച് വൈക്കോൽ കത്തിക്കുന്ന കേസുകളും വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഒക്‌ടോബറിലെ അവസാന പത്ത് ദിവസങ്ങളിൽ വൈക്കോൽ കത്തിച്ച സംഭവങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ പഞ്ചാബ്, ഹരിയാന സർക്കാരുകളോടും സുപ്രീംകോടതി നിർദ്ദേശം നൽകി.

Top