മലഞ്ചരക്ക് വ്യാപാരിയിൽനിന്ന് പണം തട്ടൽ; പ്രതി പിടിയിൽ

ഒരു കോടി 10 ലക്ഷം രൂപയാണ് ഇയാൾ ഇത്തരത്തിൽ തട്ടിയത്

മലഞ്ചരക്ക് വ്യാപാരിയിൽനിന്ന് പണം തട്ടൽ; പ്രതി പിടിയിൽ
മലഞ്ചരക്ക് വ്യാപാരിയിൽനിന്ന് പണം തട്ടൽ; പ്രതി പിടിയിൽ

ഈരാറ്റുപേട്ട: മലഞ്ചരക്ക് വ്യാപാരം നടത്തുന്ന വീട്ടമ്മയെയും ഭർത്താവിനെയും കബളിപ്പിച്ച് വാൻ തുക തട്ടിയ മഹാരാഷ്ട്ര സ്വദേശി പിടിയിൽ. അനീസ് ഫാറൂഖി പഞ്ചാബിയെയാണ് (46) ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു കോടി 10 ലക്ഷം രൂപയാണ് ഇയാൾ ഇത്തരത്തിൽ തട്ടിയത്.

ഈരാറ്റുപേട്ടയിൽ മലഞ്ചരക്ക് വ്യാപാരം നടത്തുന്ന വീട്ടമ്മയോടും ഭർത്താവിനോടും ഒരു കോടി 52 ലക്ഷം രൂപക്ക് 54 ടൺ അടക്ക നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലതവണയായി ഇവരിൽനിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് ഒരു കോടി 10 ലക്ഷം രൂപ വാങ്ങുകയായിരുന്നു. അടക്ക കിട്ടാതിരുന്നതിനെത്തുടർന്ന് ഇവർ പണം തിരികെ ചോദിച്ചു. എന്നാൽ, വ്യാജ സ്വർണാഭരണങ്ങളും വ്യാജ ചെക്ക് ലീഫുകളും നൽകി ഇയാൾ കബളിപ്പിക്കുകയായിരുന്നു.

Also read: ശസ്ത്രക്രിയ ചെയ്ത മുറിവിൽ അണുബാധ; വ്യാജ ഡോക്ടർ പിടിയിൽ

ദമ്പതികളുടെ പരാതിയെത്തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തു. ജില്ല പൊലീസ് മേധാവി എ. ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ ഗോവയിൽനിന്ന് പിടികൂടുകയായിരുന്നു. പാലാ ഡിവൈ.എസ്.പി സദൻ, ഈരാറ്റുപേട്ട എസ്.ഐ ടി.ആർ. ദീപു, എൻ. സന്തോഷ് കുമാർ, സി.പി.ഒമാരായ ജോബി ജോസഫ്, സി. രഞ്ജിത് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Top