CMDRF

സ്വകാര്യധനകാര്യ സ്ഥാപനത്തിന്റെ പണം തട്ടൽ; പ്രതി പിടിയിൽ

പണയ സ്വർണം മാറ്റി വെയ്ക്കാനെന്ന വ്യജേനെയായിരുന്നു തട്ടിപ്പ്

സ്വകാര്യധനകാര്യ സ്ഥാപനത്തിന്റെ പണം തട്ടൽ; പ്രതി പിടിയിൽ
സ്വകാര്യധനകാര്യ സ്ഥാപനത്തിന്റെ പണം തട്ടൽ; പ്രതി പിടിയിൽ

കണ്ണൂർ: സ്വർണ്ണം നൽകാമെന്ന് വിശ്വസിപ്പിച്ച് സ്വകാര്യധനകാര്യ സ്ഥാപനത്തിന്റെ പണം തട്ടിയെടുത്തയാൾ പിടിയിൽ. മലപ്പുറം സ്വദേശി അബ്ദുൾ നാസറിനെയാണ് പൊലീസ് പിടികൂടിയത്. പണയ സ്വർണം മാറ്റി വെയ്ക്കാനെന്ന വ്യജേനെയായിരുന്നു തട്ടിപ്പ്.

സ്വർണം പണയം വെക്കാനെന്ന വ്യാജേന അബ്ദുൾ നാസർ സ്ഥാപനത്തിലെത്തുകയും മറ്റൊരു ധനകാര്യസ്ഥാപനത്തിൽ പണയത്തിലുള്ള സ്വ‍ർണം പലിശ കൂടുതലായതിനാൽ ഇങ്ങോട്ടേക്ക് മാറ്റണമെന്ന ആവശ്യം മുന്നോട്ടുവെക്കുകയുമായിരുന്നു. മാനേജറെ പറ‌ഞ്ഞ് വിശ്വസിപ്പിച്ച് 45000 രൂപയാണ് പ്രതി കൈക്കലാക്കിയത്.

Also read:ഗർഭിണിയായ യുവതിയെ കടന്നുപിടിച്ചു; പ്രതി അറസ്റ്റിൽ

പണം വാങ്ങിപ്പോയ അബ്ദുൾ നാസർ തിരിച്ചുവരാതായതോടെയാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി നടത്തിയ സിസിടിവി പരിശോധനയിൽ പണവുമായി ഇയാൾ ഓടി രക്ഷപ്പെടുന്നത് കണ്ടെത്തി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് അബ്ദുൾ നാസർ നിലമ്പൂരുണ്ടെന്ന വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിൽ പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Top