വോട്ട് രേഖപ്പെടുത്തി ഫഹദും ടൊവിനോയും

വോട്ട് രേഖപ്പെടുത്തി ഫഹദും ടൊവിനോയും

തിരുവനന്തപുരം: സിനിമാതാരവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ തോമസ് ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. ആലപ്പുഴയിൽ ജില്ലാ കളക്ടറുടെ വസതിക്ക് സമീപമുളള പോളിംഗ് ബൂത്തിലാണ് നടൻ ഫഹദ് ഫാസിൽ വോട്ട് ചെയ്യാനായി എത്തിയത്. പിതാവും സംവിധായകനുമായ ഫാസിലിനൊപ്പമാണ് ഫഹദ് വോട്ട് ചെയ്യാനെത്തിയത്.

അഭിനയത്തിരക്കുകൾക്കിടയിലും നിരവധി സിനിമാതാരങ്ങളും ആദ്യമണിക്കൂറിൽ തന്നെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥാനാർത്ഥികളിൽ ഭൂരിഭാഗം പേരും രാവിലെ തന്നെ വിവിധ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുളള കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും അവരവരുടെ മണ്ഡലങ്ങളിലെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥാനാർത്ഥിയും നടനുമായ കൃഷ്ണകുമാറും കുടുംബവും തിരുവനന്തപുരത്തെ പോളിംഗ് ബൂത്തിൽ രാവിലെയോടെയെത്തി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

Top