CMDRF

ഫഹദ് ഫാസില്‍ ചിത്രം ‘ഓടും കുതിര ചാടും കുതിര’ തിയേറ്ററുകളിലേക്ക്

ഫഹദ് ഫാസില്‍ ചിത്രം ‘ഓടും കുതിര ചാടും കുതിര’ തിയേറ്ററുകളിലേക്ക്
ഫഹദ് ഫാസില്‍ ചിത്രം ‘ഓടും കുതിര ചാടും കുതിര’ തിയേറ്ററുകളിലേക്ക്

ഹദ് ഫാസില്‍ ചിത്രം ‘ഓടും കുതിര ചാടും കുതിര’ തിയേറ്ററുകളിലേക്ക്. ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. രണ്ടു വര്‍ഷം മുന്നേ പ്രഖ്യാപിച്ച ചിത്രം ഓണം റിലീസായി തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് പുറത്തു വരുന്ന പുതിയ വിവരം. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ അല്‍ത്താഫ് സലിമിന്റെ രണ്ടാം ചിത്രമാണ് ‘ഓടും കുതിര ചാടും കുതിര’. പ്രേമലു, സഖാവ്, ആഡാര്‍ ലവ് , പ്രേമം, തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ദേയമായ വേഷങ്ങളില്‍ അല്‍ത്താഫ് അഭിനയിച്ചിട്ടും ഉണ്ട്. ഒരു ടൈറ്റില്‍ പോസ്റ്റര്‍ മാത്രമാണ് ഇതുവരെ ചിത്രത്തിന്റേതായി അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിട്ടുള്ളത്.

അല്‍ത്താഫ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിക്കുന്നത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുടെ സഹരചന അല്‍ത്താഫ് ആയിരുന്നു. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീത സംവിധാനം. അല്‍ത്താഫിന്റെ ആദ്യ ചിത്രത്തിലൂടെയാണ് ജസ്റ്റിനും സ്വതന്ത്ര സംഗീത സംവിധായകനായി അരങ്ങേറുന്നത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. അരികില്‍ ഒരാള്‍ എന്ന ചിത്രമാണ് ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സിനിമ. തുടര്‍ന്ന് ചന്ദ്രേട്ടന്‍ എവിടെയാ, കലി, അഞ്ചാം പാതിര, ഡിയര്‍ ഫ്രണ്ട്, തല്ലുമാല തുടങ്ങി നിരവധി ചിത്രങ്ങള്‍ ബാനറിന്റേതായി പുറത്തെത്തിയിട്ടുണ്ട്.

Top