ഭുവനേശ്വര്‍: ബിജെഡി നേതാവ് നവീന്‍ പട്‌നായിക് ഒഡീഷ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജു ജനതാദള്‍ (ബിജെഡി) പരാജയപ്പെട്ടതിനു പിന്നാലെയാണ് ബുധനാഴ്ച രാവിലെ ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിച്ചത്. 78 സീറ്റ് നേടി ബിജെപിയാണ് ഒഡീഷയില്‍ വിജയിച്ചത്.
50 സീറ്റാണ് ബിജെഡി നേടിയത്. ബിജെപി പുതിയ മുഖ്യമന്ത്രി ഉടന്‍ പ്രഖ്യാപിക്കും. നവീന്‍ പട്നായിക് രാജിവച്ചതോടെ കഴിഞ്ഞ 24 വര്‍ഷത്തെ ബിജെഡിയുടെ ആധിപത്യമാണ് അവസാനിച്ചത്.