അഴിമതിക്കെതിരെ വിരൽ ചൂണ്ടുന്നത് ദിവ്യകർമ്മമാണ്; പി പി ദിവ്യക്ക് പിന്തുണയുമായി ഫൈസൽ ബാബു

മരണം ആരെയും വിശുദ്ധനാക്കുന്നില്ല. പൊതുജനത്തിന്റെ കഴുത്തിൽ കയറിട്ട് മുറുക്കുന്നവർ മാപ്പ് അർഹിക്കുന്നില്ല

അഴിമതിക്കെതിരെ വിരൽ ചൂണ്ടുന്നത് ദിവ്യകർമ്മമാണ്; പി പി ദിവ്യക്ക് പിന്തുണയുമായി ഫൈസൽ ബാബു
അഴിമതിക്കെതിരെ വിരൽ ചൂണ്ടുന്നത് ദിവ്യകർമ്മമാണ്; പി പി ദിവ്യക്ക് പിന്തുണയുമായി ഫൈസൽ ബാബു

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റമാരോപിക്കപ്പെടുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്ക് പിന്തുണയുമായി യൂത്ത് ലീ​ഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി അഡ്വ.ഫൈസൽ ബാബു. അഴിമതിക്കെതിരെ വിരൽ ചൂണ്ടൽ ദിവ്യകർമ്മമാമെന്നും പൊതുജനത്തിന്റെ കഴുത്തിൽ കയറിട്ട് മുറുക്കുന്നവർ മാപ്പ് അർഹിക്കുന്നില്ലെന്നും ഫൈസൽ ബാബു പറഞ്ഞു.

മരണം ആരെയും വിശുദ്ധനാക്കുന്നില്ല. പൊതുജനത്തിന്റെ കഴുത്തിൽ കയറിട്ട് മുറുക്കുന്നവർ മാപ്പ് അർഹിക്കുന്നില്ല. അവർ ഒരിക്കൽ സ്വന്തം കഴുത്തിൽ കുരുക്ക് മുറുക്കും. പൊതുജനതാത്പര്യാർത്ഥം ഇതൊരു പുണ്യമാകും. മരണം ഒന്നിനും മറയല്ലെന്നും അദ്ദേഹം കുറിച്ചു.

Also Read: പി പി ദിവ്യയെ അറസ്റ്റ് ചെയ്യണം; കമ്മീഷണറെ കണ്ട് ലീഗ് നേതാക്കൾ

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ച അദ്ദേഹം ഇന്ന് പത്തനംതിട്ടയിലേക്ക് ട്രെയിനിൽ ജോലിക്ക് പോകേണ്ടതായിരുന്നു. എന്നാൽ ഇന്ന് രാവിലത്തെ ട്രെയിനിൽ കയറിയില്ലെന്ന് കണ്ട് ബന്ധുക്കൾ കണ്ണൂരിൽ വിവരമറിയിക്കുകയായിരുന്നു. താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

Top