ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ നിന്ന് ദുബായിലേക്ക് പോകേണ്ട വിമാനത്തിന് ബോംബ് ഭീഷണി. ന്യൂഡല്‍ഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ ദുബൈയിലേക്ക് പറക്കേണ്ട വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം ലഭിച്ചത്.
ഇ-മെയില്‍ വഴിയായിരുന്നു സന്ദേശമെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് വിമാനം അരിച്ചു പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. വ്യാജ ബോംബ് ഭീഷണിയുടെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു