അബുദാബി: യുഎഇയില്‍ വ്യാജ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ സൂക്ഷിച്ച രണ്ട് ഗോഡൗണുകളില്‍ റെയ്ഡ്. ബ്രാന്‍ഡഡ് എന്ന പേരില്‍ സൂക്ഷിച്ച ആറര ലക്ഷത്തിലധികം വ്യാജ ലിപ്സ്റ്റിക്ക്, ഷാംപു എന്നിവയാണ് റാസല്‍ഖൈമയില്‍ പിടിച്ചെടുത്തത്. 23 മില്യന്‍ ദിര്‍ഹം വിലവരുന്നതാണ് പിടിച്ചെടുത്ത വ്യാജ വസ്തുക്കള്‍. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ റാസല്‍ഖൈമ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടാല്‍ ബ്രാന്‍ഡഡ് എന്ന് തോന്നുമെങ്കിലും എല്ലാം വ്യാജ വസ്തുക്കളായിരുന്നു. ടോപ്പ് ബ്രാന്‍ഡുകളുടെ പേരില്‍ വ്യാജ ലിപ്സ്റ്റിക്കും ഷാംപൂവും സൗന്ദര്യവര്‍ധക വസ്തുക്കളുമാണ് ഇവിടെ സൂക്ഷിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്.
ആറര ലക്ഷം ലിപ്സ്റ്റിക്ക്, ഷാംപൂ, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ എന്നിവയാണ് ഗോഡൗണില്‍ ഉണ്ടായിരുന്നത്. 468 ഇനം സാധനങ്ങള്‍ പിടികൂടി. മൊത്തം 23 മില്യന്‍ ദിര്‍ഹം മൂല്യമുള്ളത്. ഇന്ത്യന്‍ രൂപയില്‍ 52 കോടിയിലധികം വരും. 3 അറബ് പൗരന്മാരെ പിടികൂടി പ്രോസിക്യുഷന് കൈമാറി. റാസല്‍ ഖൈമ പൊലീസും ഇക്കണോമിക ഡിവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ട്രേഡ് മോണിട്ടറിങ് ആന്‍ഡ് പ്രൊട്ടക്ഷന്‍ ടീമും ചേര്‍ന്നാണ് വമ്പന്‍ റെയ്ഡ് നടത്തിയത്. സാമ്പത്തിക മേഖലയ്ക്കും ജനങ്ങളുടെ ആരോഗ്യത്തിനും ഭീഷണിയായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരായ നടപടികള്‍ ശക്തമായി തുടരുമെന്ന് പൊലീസ് ഡയറക്ടര്‍ ജനറല്‍ അഹമ്മദ് സയീദ് മന്‍സൂര്‍ പറഞ്ഞു.