CMDRF

സിമന്റ് കൊണ്ടുണ്ടാക്കിയ വ്യാജ വെളുത്തുള്ളി ; വൈറലായി വീഡിയോ

സിമന്റ് കൊണ്ടുണ്ടാക്കിയ വ്യാജ വെളുത്തുള്ളി ; വൈറലായി വീഡിയോ
സിമന്റ് കൊണ്ടുണ്ടാക്കിയ വ്യാജ വെളുത്തുള്ളി ; വൈറലായി വീഡിയോ

മുംബൈ: പല തരത്തിലുള്ള വ്യാജന്മാരെ വിപണിയിൽ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയിയിൽ നിറയുന്നത് വ്യത്യസ്തത നിറഞ്ഞ ഒരു വ്യാജനാണ്. സിമൻ്റ് കൊണ്ട് നിർമ്മിച്ച വ്യാജ വെളുത്തുള്ളിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ അകോലയിലാണ് സംഭവം.

വീടിന് പുറത്തുള്ള ഒരു തെരുവ് കച്ചവടക്കാരനിൽ നിന്ന് റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ സുഭാഷ് പാട്ടീലിന്റെ ഭാര്യ 250 ഗ്രാം വെളുത്തുള്ളി വാങ്ങിയിരുന്നു. വെളുത്തുള്ളി തൊലി കളയാൻ ശ്രമിച്ചപ്പോളാണ് കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലായത്. വെളുത്തുള്ളി സൂഷ്മമായി പരിശോധിച്ചപ്പോൾ ഇത് സിമന്റുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു. ഒറ്റ നോട്ടത്തിൽ ഒറിജിനലിനെ വെല്ലുന്ന വ്യാജൻ. സിമന്റുപയോഗിച്ച് നിർമ്മിച്ചവയും യഥാർത്ഥ വെളുത്തുള്ളിയും തമ്മിൽ കലർത്തിയാണ് പല കച്ചവടക്കാരും ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്.

അതേസമയം കഴിഞ്ഞയാഴ്ച മധ്യപ്രദേശ് ഹൈക്കോടതി വെളുത്തുള്ളിയെ പച്ചക്കറിയായി പ്രഖ്യാപിച്ചു. പച്ചക്കറികളിലും സുഗന്ധവ്യഞ്ജന വിപണികളിലും വിൽക്കാൻ അനുമതി നൽകി. വെളുത്തുള്ളി പച്ചക്കറിയാണോ സുഗന്ധവ്യഞ്ജനമാണോ എന്നതിനെച്ചൊല്ലി വർഷങ്ങളോളം നീണ്ട തർക്കം നിലനിന്നിരുന്നു.

Top